Film News

ഒരു തെറ്റ് ആര്‍ക്കും പറ്റും ; റിഹേഴ്സലിനിടെ സ്‌റ്റെപ്പ് തെറ്റിച്ച് ദുല്‍ഖര്‍, പിന്നീട് സംഭവിച്ചത് വീഡിയോ കണ്ടു തന്നെ അറിയാം !

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. അച്ഛന്റെ പാത പിന്തുടര്‍ന്നുകൊണ്ട് സിനിമയിലേക്ക് എത്തുകയായിരുന്നു താരപുത്രനും. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളം തെലുങ്ക് തമിഴ് ഹിന്ദി ഭാഷാ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ദുല്‍ക്കറിന് സാധിച്ചു. സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഇതിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് താരത്തിന് ലഭിച്ചു. തുടര്‍ന്ന് നിരവധി അവസരങ്ങള്‍ ദുല്‍ഖറിനെ തേടിയെത്തി. നടന്റെ പുതിയ സിനിമയാണ് ‘ഹേ സിനാമികാ’ .

- Advertisement -

ദുല്‍ഖര്‍ സല്‍മാനെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത കൊറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാജല്‍ ആഗര്‍വാളും അദിതി റാവോവും നായികമാരായെത്തുന്ന സിനിമയിലെ ആദ്യഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. യുട്യൂബില്‍ മൂന്ന് ദിവസം കൊണ്ട് മൂന്ന് മില്യണ്‍ കടന്നിരിക്കുകയാണ് ഗാനം. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ , ഗായകന്റെ റോളിലും ദുല്‍ഖര്‍ എത്തുന്നുണ്ട്.

അതേസമയം പാട്ടിന്റെ ചിത്രീകരണത്തിന് മുന്നോടിയായി നടന്ന റിഹേഴ്സലിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍.എന്റെ തെറ്റുകള്‍ മറച്ചുവെച്ചുകൊണ്ട് ഭംഗിയായി എഡിറ്റ് ചെയ്തതിന് ബ്രിന്ദ മാസ്റ്റര്‍ക്ക് നന്ദി. സ്റ്റെപ്പുകള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ ഗജിനി ആയി പോവുകയാണ്,’ വിഡിയോ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

ഒരു റൊമാന്റിക് എന്റര്‍ടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രം 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തും.

Anusha

Recent Posts

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

37 mins ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

3 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

3 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

4 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

4 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

15 hours ago