മലയാളത്തിൽ നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളികളുടെ അഭിമാനമായ മെഗാതാരം മമ്മൂട്ടിയുടെ മകനാണ് ദുൽഖർ. സാക്ഷാൽ മമ്മൂട്ടിയുടെ പല താല്പര്യങ്ങളും ദുൽഖറിന് ലഭിച്ചിട്ടുണ്ട്. വാഹന കമ്പം അതിൽ പ്രസക്തമായ ഒന്നാണ്. ദുൽഖറിൻറെ വാഹന പ്രേമം പ്രശസ്തമാണ്. നിരവധി വ്യത്യസ്തമായ വാഹനങ്ങൾ ദുൽഖറിൻറെ ഗ്യാരേജിൽ കാണുവാൻ കഴിയും.
ഈ കഴിഞ്ഞ ദിവസം കുറുപ്പ് എന്ന ചിത്രം 75 കോടി ക്ലബ്ബിൽ എത്തിയ സന്തോഷവാർത്ത താരം പങ്കുവച്ചിരുന്നു. ദുൽഖറിൻറെ ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. ചിത്രം വിജയകരമായി പ്രദർശനം തുടരുകയാണ്. ദുൽഖറിൻറെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിൻറെ ആദ്യചിത്രമായ ആയ സെക്കൻഡ് ഷോയും സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
ഇപ്പോഴിതാ ചിത്രത്തിൻറെ വിജയാഘോഷത്തിന് ശേഷം കറക്കത്തിൽ ആണ് താരം. ഹിമാചൽ പ്രദേശിലെ കാസയിലെ സ്പിറ്റി വാലിയിലൂടെ ആണ് താരം കാർ ഓടിക്കുന്നത്. ഇതിൻറെ വീഡിയോ ദുൽഖർ പങ്കുവെച്ചിട്ടുണ്ട്. വളരെ മനോഹരമായ വിഷ്വൽസ് ആണ് വീഡിയോയിൽ ഉള്ളത്. മനോഹരമായ തടാകങ്ങളും മൃഗങ്ങളും മറ്റു കാഴ്ചകളും വീഡിയോയിൽ കാണാം.
ബക്കറ്റ് ലിസ്റ്റ് ഡെസ്റ്റിനേഷൻ എന്ന ഹാഷ് ടാഗും താരം ഇതിനു നൽകിയിട്ടുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. നിരവധി ആരാധകർ ഇതിനു കമൻറ് ചെയ്യുന്നുണ്ട്. എന്തായാലും വീഡിയോ ഇപ്പോൾ വൈറൽ ആണ്.