മലയാളികളുടെ എന്നല്ല ഇന്ന് ഇന്ത്യയിലെ പല ഭാഗങ്ങളിലെയും ആരാധകരുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. താരം അഭിനയിച്ചത് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമാണ് ചുപ്. ഒരു റിവഞ്ച് ത്രില്ലർ ആണ് ചിത്രം. വളരെ മികച്ച പ്രതികരണമാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്.
ഇതിനുമുൻപ് താരം അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രമാണ് സീതാരാമം. ഒരു തെലുങ്ക് ചിത്രമായിരുന്നു ഇത്. ആന്ധ്രപ്രദേശിൽ വമ്പൻ വിജയമാണ് ചിത്രം നേടിയത്. മൃണാൾ താക്കൂർ ആണ് ചിത്രത്തിൽ നായിക വേഷം അവതരിപ്പിച്ചത്. ഇപ്പോഴതാ സിനിമകൾക്ക് ഒരു താൽക്കാലിക ഇടവേള നൽകുകയാണ് താരം.
താരം പ്രധാന വേഷത്തിൽ എത്തുന്ന ബോളിവുഡ് വെബ് സീരീസ് ആണ് ഗൺസ് ആൻഡ് ഗുലാബ്സ്. ഇതിൻറെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഫാമിലി മാൻ എന്ന വെബ് സീരീസിലൂടെ പ്രശസ്തരായ രാജ് ആൻഡ് ഡി കെ ആണ് ഇത് സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ആണ് ഈ സീരീസ് പുറത്തിറങ്ങുന്നത്.
പുറത്തിറങ്ങിയതിന് പിന്നാലെ ടീസറിന്റെ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. ദുൽഖർ സൽമാന് പുറമേ രാജകുമാർ റാവു, ഗൗരവ ആദർശ് തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നു. ഒരു കോമഡി ത്രില്ലർ സീരിയസ് ആണ് ഇത് എന്നാണ് സൂചന. തൊണ്ണൂറുകളിൽ ആണ് ഇത് നടക്കുന്നത്.