മലയാളത്തിന്റെ മെഗാസ്റ്റാറുകളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാൽ ഈ രണ്ട് സൂപ്പർ സ്റ്റാറുകളെയും പിന്നിലാക്കി പുതിയ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ.
ഈ വർഷം ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷനിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ദുൽകർ. ഈ വർഷം ഏറ്റവും കൂടുതൽ ആദ്യ ദിന കളക്ഷൻ നേടിയത് ദുൽഖർ ചിത്രമായ കിങ് ഓഫ് കൊത്ത ആണ്.
വൻ ഹൈപ്പുമായി എത്തിയ ചിത്രം കേരള ബോക്സ് ഓഫീസില്‍ റിലീസ് ദിവസം നേടിയത് 5.75 കോടി രൂപയാണ്.
മമ്മൂട്ടിക്കോ മോഹൻലാലിനോ ഇതിന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല.മലയാളത്തിന്റെ അഭിമാനമായി മാറി 200 കോടി ക്ലബില്‍ എത്തിയ 2018ന് റിലിസീന് കേരളത്തില്‍ നിന്ന് ആകെ നേടാനായത് 1.85 കോടി രൂപയാണ്.
വോയ്സ് ഓഫ് സത്യനാഥൻ 1.80 കോടി രൂപ നേടി. മമ്മൂട്ടി നായകനായ ക്രിസ്റ്റഫര്‍ 1.70 കോടി നേടി.
അതേസമയം ആദ്യ ദിന കളക്ഷനിൽ കിങ് ഓഫ് കൊത്ത റെക്കോർഡ് സ്ഥാപിച്ചെങ്കിലും പിന്നീട് ചിത്രത്തിന് ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
അതിനിടെ ചിത്രം ഇന്ന് ഒടിടി എത്തിയിരിക്കുകയാണ്. സമ്മിശ്ര പ്രതികരണം ആണ് ഇവിടെയും ചിത്രത്തിന് ലഭിക്കുന്നത്.