മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന യുവ നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും ഒക്കെ സജീവമാണ് ഇദ്ദേഹം. ഇതിനുപുറമെ ബോളിവുഡിലും താരം ചിത്രങ്ങൾ ചെയ്യുന്നുണ്ട്. അതിനാൽ തന്നെ പുറത്ത് ദുൽഖർ സൽമാന് ഏറെ സ്വീകാര്യതയാണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു വീഡിയോ ആണ്.
ഒരു വലിയ ജനാവലി കൈയ്യടികളോടെയും ആർപ്പുവിളികളോടെയും ദുൽഖറിനെ വരവേൽക്കുന്ന വീഡിയോ ആണ് ഇത്. ഒരു മലയാള നടന് അതും കേരളത്തിന് പുറത്ത് ഇത്തരം ഒരു സ്വീകരണം ലഭിക്കുന്നത് ഒരുപക്ഷേ വിരളമായിരിക്കും. സീതാരാമം എന്ന ദുൽഖറിന്റെ പുതിയ സിനിമയുടെ മ്യൂസിക് ലോഞ്ചിന് എത്തിയതായിരുന്നു താരം. ഹർഷാരങ്ങളോടെയാണ് ജനങ്ങൾ താരത്തെ സ്വാഗതം ചെയ്തത്.
Crowd cheering up madly for the Heartthrob @dulQuer‘s entry at the Song Launch Event of #KaanunnaKalyanam from #SitaRamam 🤩🤩💞
Thoda Mudiyath Thambi 🔥@mrunal0801 @hanurpudi @Composer_Vishal #SitaRamamOnAug5 pic.twitter.com/eje67dr0jQ
— John (@johnChrisTwee) July 18, 2022
ഈ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ വൈറലാണ്. ഒരുപക്ഷേ ഒരു പാൻ ഇന്ത്യൻ താരം എന്ന നിലയിൽ ആയിരിക്കും താരം ഇപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തമാസം അഞ്ചാം തീയതി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും എന്നാണ് റിപ്പോർട്ടുകൾ. 1965ലെ കാശ്മീർ യുദ്ധത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ പ്രണയകഥയാണ് ചിത്രം പറയുന്നത്.
The craze for #DulquerSalmaan during the #SitaRamam event is astonishing..!!!👏🔥 pic.twitter.com/HxrcyKk2An
— DQ Fans Trends (@DqFansTrends) July 18, 2022
ലെഫ്റ്റനൻറ് റാം എന്ന കഥാപാത്രമാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. റൊണാൾ ട്ടാക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സീതാമഹാലക്ഷ്മി എന്ന കഥാപാത്രത്തെയാണ് മൃണാൾ ഇതിൽ അവതരിപ്പിക്കുന്നത്. രശ്മിക മന്ദനെയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്.
The craze for @dulQuer during the #SitaRamam event is astonishing 🔥👍
No other youth star dont even comes close to him as far as outside Kerala craze is concerned 🌝 pic.twitter.com/fH3zXX7Jrq
— Friday Matinee (@VRFridayMatinee) July 18, 2022