Film News

പിച്ചവെച്ച് തുടങ്ങുമ്പോഴേ ഉള്ള വാഹനക്കമ്പം! വാഹനങ്ങളോട് ഭ്രാന്തമായ അഭിനിവേശമുള്ള മലയാളികളുടെ പ്രിയ നടൻ . ചിത്രത്തിൽ കാണുന്ന വ്യക്തിയെ ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞെങ്കിൽ നിങ്ങൾക്ക് ഷെർലോക്ക് ഹോംസിന്റെ ബുദ്ധികൂർമത ഉണ്ട്!

താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് ഉള്ളത്. വളരെ പെട്ടെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം ചിത്രങ്ങൾ വൈറൽ ആവാറുള്ളത്. സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികൾക്ക് അവരവരുടെ പ്രിയപ്പെട്ട താരങ്ങൾ. ഇവരുടെ വിശേഷങ്ങൾ അറിയുവാൻ ഓരോ മലയാളികൾക്കും ഏറെ താല്പര്യമാണ്. കൂടുതൽ താരങ്ങളും ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവം.

- Advertisement -
Web

ഇപ്പോഴിതാ ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിൽ നിന്നും ആളാരാണെന്ന് നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കുമോ? ഒറ്റനോട്ടത്തിൽ ആളെ പിടികിട്ടി എങ്കിൽ നിങ്ങൾ ഒരു സംഭവം തന്നെ എന്നൊന്നുമില്ല. ഒരു വാഹനപ്രേമിയായ യുവനടനെയാണ് ചിത്രത്തിൽ നിങ്ങൾ കാണുന്നത്.

വാഹനങ്ങളോട് ഭ്രാന്തമായ അഭിനിവേശം ഉള്ള നടൻ എന്നൊക്കെ വേണമെങ്കിൽ പറയാം. അതെ മലയാളികളുടെ പ്രിയ ദുൽഖർ സൽമാൻ ആണ് ഇത്. അച്ഛൻ മമ്മൂട്ടിയിൽ നിന്നായിരിക്കും ദുൽഖറിന് വാഹനപ്രേമം ലഭിച്ചിട്ടുള്ളത് എന്ന് പറയാം. വിന്റേജ് കാറുകളോടാണ് ദുൽഖറിന് ഏറെ താൽപര്യം. താരം തന്നെ പല അവസരങ്ങളിലും ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്.

കുറച്ചു മുൻപ് പോഷയുടെ ഒരു കാറുമായി കൊച്ചിയിലൂടെ കറങ്ങുന്ന ദുൽഖറിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്തായാലും കുട്ടി ദുൽഖറിന്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നത്. താരൻ നായകനായി സീതാരാമം എന്ന ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുകയാണ്.

Abin Sunny

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

3 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

4 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

4 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

4 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

5 hours ago