Film News

രാജ്യത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും രാഹുലിനെ പോലെ സ്‌നേഹപൂര്‍വ്വം ഹൃദയം കൊണ്ട് സംസാരിച്ചിരുന്നെങ്കില്‍ ഈ ലോകം എത്രമേല്‍ മാനവികം ആയിരുന്നേനെ; പ്രശംസയുമായി സംവിധായകന്‍ ഡോക്ടര്‍ ബിജു

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞ ദിവസമാണ് കാശ്മീരില്‍ സമാപിച്ചത്. 136 ദിവസം പിന്നിട്ട് 4080 കിലോമീറ്ററോളം സഞ്ചരിച്ച് ആയിരുന്നു യാത്ര അവസാനിച്ചത്.

- Advertisement -

യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം വൈറലായിരുന്നു.എതിര്‍ രാഷ്ട്രീയത്തോട് വെല്ലുവിളി നടത്താതെ , വ്യക്തിഹത്യ നടത്താതെ , അഹങ്കാരത്തിന്റെയും ഗര്‍വിന്റെയും ധിക്കാരത്തിന്റെയും വാക്കുകളും ശരീര ഭാഷയുമില്ലാതെ മാനവികതയോടെ ഹൃദയ പൂര്‍വം ജനങ്ങളെ ചേര്‍ത്ത് പിടിച്ചു സംസാരിക്കുക ആയിരുന്നു രാഹുല്‍ ചെയ്തത്.

യാത്രയുടെ പശ്ചാത്തലത്തില്‍ നിരവധി പേരായിരുന്നു രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് എത്തിയത്. ഇപ്പോഴിത രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് സംവിധായകന്‍ ഡോക്ടര്‍ ബിജു സോഷ്യല് മീഡിയയില്‍ എഴുതിയ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

രാജ്യത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും രാഹുലിനെ പോലെ സ്‌നേഹപൂര്‍വ്വം ഹൃദയം കൊണ്ട് സംസാരിച്ചിരുന്നെങ്കില്‍ ഈ ലോകം എത്രമേല്‍ മാനവികം ആയിരുന്നേനെ-എന്നാണ് ഡോക്ടര്‍ ബിജു കുറിക്കുന്നത്.

ബിജുവിന്റെ വാക്കുകള്‍-

ഹൃദയത്തിന്റെ ഭാഷയില്‍ ജനങ്ങളോട് സംസാരിക്കുക എന്നത് സമകാലീന രാഷ്ട്രീയ നേതാക്കളില്‍ അപൂര്‍വമായ ഒരു കാഴ്ചയാണ് .എതിര്‍ രാഷ്ട്രീയത്തോട് വെല്ലുവിളി നടത്താതെ , വ്യക്തിഹത്യ നടത്താതെ , അഹങ്കാരത്തിന്റെയും ഗര്‍വിന്റെയും ധിക്കാരത്തിന്റെയും വാക്കുകളും ശരീര ഭാഷയുമില്ലാതെ മാനവികതയോടെ ഹൃദയ പൂര്‍വം ജനങ്ങളെ ചേര്‍ത്ത് പിടിച്ചു സംസാരിക്കുക എന്നത് അത്യപൂര്‍വമായ ഒരു കാഴ്ചയാണ് .

അത്തരം ഒരു കാഴ്ചയാണ് ഇന്നലെ കാശ്മീരില്‍ കണ്ടത് ..സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും മാനവികമായ ഒരു മുഹൂര്‍ത്തം ….നന്ദി രാഹുല്‍ ഗാന്ധി …അപൂര്‍വമായ ഒരു മാതൃകയ്ക്ക് ..

രാജ്യത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും ഇങ്ങനെ സ്‌നേഹപൂര്‍വ്വം ഹൃദയം കൊണ്ട് സംസാരിച്ചിരുന്നെങ്കില്‍ ഈ ലോകം എത്രമേല്‍ മാനവികം ആയിരുന്നേനെ .. വെറുപ്പിന്റെ രാഷ്ട്രീയം അല്ല മറിച്ചു സ്‌നേഹത്തിന്റെ രാഷ്ട്രീയം ആണ് ശരിയായ രാഷ്ട്രീയം …

 

Abin Sunny

Recent Posts

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

4 mins ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

1 hour ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

1 hour ago

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

4 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

9 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

9 hours ago