ദുൽഖർ സൽമാൻ എന്ന കുഞ്ഞിക്കയുടെ മകൾ മാറിയതിനു ഇന്ന് മൂന്ന് വയസ്സ് തികയുകയാണ്, ദുൽഖറിനെ പോലെ തന്നെ മകൾ മറിയം അമീറ സല്‍മാനും നിരവധി ആരാധകരുണ്ട്, ഇടക്ക് ബാപ്പക്ക് ഒപ്പം മകളും സോഷ്യൽ മീഡിയിൽ താരമാകാറുണ്ട്, അധികം പൊതു പരിപാടികളിൽ ഒന്നും ദുൽഖർ മകളെ പരിചയ പെടുതുയിട്ടില്ല അതുകൊണ്ട് തന്നെ കുഞ്ഞ് താരത്തെ ഏവർക്കും അത്ര പരിചിതമല്ല ലോക്ക് ഡൗൺ സമയത്ത് മക്കളുമൊത്ത് കളിക്കുന്നതിനിടെ ചിത്രങ്ങൾ താരം പങ്ക് വെച്ചിരുന്നു. മകൾക്ക് ആശംസകൾ നേർന്ന് നസ്രിയയും ദുൽഖറും പങ്ക് വെച്ച പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
പിറന്നാള്‍ ആശംസകള്‍ മുമ്മു. നച്ചുമാമി നിന്നെ കാണാന്‍ കാത്തിരിക്കുന്നു എന്ന വാക്കുകളോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പര്‍ശിയായൊരു കുറിപ്പാണ് ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്.
നീ അതിവേഗം വളരുകയാണ്, ഇത്ര വേഗത്തില്‍ വളരാതെ മാരീ എന്നാണ് ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നത്. “സ്വന്തമായി കളികള്‍ സൃഷ്ടിക്കുന്ന, ഞങ്ങളോട് കഥകള്‍ പറയുന്ന, തനിയെ നടക്കുന്ന, ഓടുന്ന, ചാടാന്‍ പഠിച്ച ഒരു വലിയ കുട്ടിയാണ് നീയിപ്പോള്‍. പ്രിയപ്പെട്ട മാരീ, നീ വേഗത കുറയ്ക്കുക, ഇനിയും ഒരു കുഞ്ഞായിരിക്കുക. ഞങ്ങള്‍ നിന്നെ ആദ്യമായി കണ്ട ദിവസം പോലെ, നിന്റെ ആദ്യ കരച്ചില് കേട്ട ദിവസം പോലെ. ആദ്യമായി നീയെന്ന മാലാഖയെ ഞങ്ങള്‍ കണ്ട ദിവസം. ഞങ്ങള്‍ക്ക് മതിയായിട്ടില്ല, നീ ഞങ്ങളുടെ കൊച്ചുകുഞ്ഞായി തന്നെയിരിക്കുക. ലോകം നീയൊരു വലിയ കുട്ടിയായിരിക്കുന്നുവെന്ന് പറയുമ്ബോഴും തിരക്കുകൂട്ടരുത്, പ്രിയ മാരി.