മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമാണ് ദുല്‍ഖര്‍ സല്മാന്. കുഞ്ഞിക്ക എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന താരത്തിന് ഇന്ന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. തെലുങ്കിലും ബോളിവുഡിലും തിളങ്ങി കൊണ്ടിരിക്കുന്ന ദുല്‍ഖറിനെ മലയാളത്തിലെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നും ആരാധകര്‍ വിളിക്കുന്നുണ്ട്.
ഭാഷാഭേദമന്യേ വിജയത്തിളക്കത്തില്‍ നില്‍ക്കുകയാണ് ദുല്‍ഖര്‍. തെലുങ്കില്‍ ‘സീതാ രാമ’വും ബോളിവുഡില്‍ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റും’ വലിയ വിജയം നേടി കൊണ്ടിരിക്കുകയാണ്. സിനിമ ഇന്ഡട്രിയുടെ രക്ഷകന് എന്നാണ് സിനിമ പ്രേമികള്‍ ദുല്‍ഖറിനെ വിളിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന മലയാള സിനിമയെ രക്ഷിച്ചത് കുറുപ്പ് ആയിരുന്നു. തകര്‍ന്നു കൊണ്ടിരുന്ന തെലുങ്ക് സിനിമയെ സീതാരാമം എന്ന ഹിറ്റ് ചിത്രത്തിലൂടെ ഉയര്‍ത്ത് എഴുന്നേല്‍പ്പിച്ചത് ദുല്‍ഖറായിരുന്നു. ഇപ്പോള്‍ ചുപിലൂടെ ബോളിവുഡിന്റെയും രക്ഷകനായി ഇരിക്കുകയാണ് ദുല്‍ഖര്‍.
#KingOfKotha shoot started 👏🔥
THE BIG BULL from @dulQuer ‘s lineup 🔥 #DulquerSalmaan pic.twitter.com/6Jdgs6VKPH
— AB George (@AbGeorge_) September 26, 2022
പ്രണയവും പ്രതികാരവും വന്‍ ഹിറ്റ്, ആക്കി മാറ്റിയ ദുല്‍ഖര്‍ ഇനി ആക്ഷനുമായി എത്തുകയാണ്. ദുല്‍ഖര്‍ ആരാധകര്‍ നാളുകളായി കാത്തിരുന്ന ‘കിംഗ് ഓഫ് കൊത്ത’ എന്ന മലയാള ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് തുടങ്ങിയിരിക്കുകയാണ്.
മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന് അഭിലാഷ് ജോഷിയാണ് ദുല്‍ഖര്‍ നായകനാകുന്ന ആക്ഷന്‍ ത്രില്ലറിന്റെ സംവിധാനം. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയാകുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മാസ് ഗ്യാങ്സ്റ്റര്‍ ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി എത്തും.
സിനിമയുടെ പ്രഖ്യാപനം നേരത്തെ ഉണ്ടായതാണ്. എന്നാല്‍ ചിത്രീകരണം നീണ്ടു പോയതോടെ നിരാശയിലായിരുന്നു ദുല്‍ഖര്‍ ആരാധകര്‍. ചിത്രം ആരംഭിച്ചതോടെ വലിയ സന്തോഷത്തിലാണ് ആരാധകര്‍.
ഇന്ത്യയില്‍ ഇത്ര വ്യത്യസ്ത സ്ക്രിപ്റ്റുകള്‍ തെരഞ്ഞെടുക്കുന്ന മറ്റൊരു നടനില്ല എന്നാണ് സിനിമ പ്രേമികള്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ആര് ബല്‍കി ഒരുക്കിയ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ എന്ന ബോളിവുഡ് ചിത്രമാണ് ദുല്‍ഖറിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രം.
ആര് ബാല്‍കിയുടെ തന്നെ രചനയില്‍ എത്തിയ ചിത്രത്തിന് വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു.ചിത്രത്തിന് സംഗീതം പകരുന്നത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.