മലയാളികളുടെ പ്രിയങ്കരിയാണ് നടി ദിവ്യ ഉണ്ണി. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് മാറി നില്ക്കുന്ന ദിവ്യയുടെ തിരിച്ചുവരവ് ആരാധകര്‍ ഒന്നടങ്കം ആഗ്രഹിക്കുന്നുണ്ട്. ഇപ്പോഴിതാ കൗമുദി ചാനലിന് നല്കിയ അഭിമുഖത്തിനിടെ സിനിമയിലേക്ക് താന്‍ തിരികെ വരും എന്നാണ് ദിവ്യ പറയുന്നത്.
സിനിമയിലെ കളക്ഷന്‍സ് ഒരിക്കലും ഇതുവരെ ബ്രേക്ക് ചെയ്തിട്ടില്ല. പുതിയ ചിത്രങ്ങള്‍ കാണാറുണ്ട്. ചില സ്ക്രിപ്റ്റുകള്‍ കേട്ടിരുന്നു പല കാരണങ്ങള്‍ കൊണ്ട് അതൊന്നും നടക്കാതെ പോയി, സമയം ആകുമ്പോള്‍ അതൊക്കെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു ദിവ്യഉണ്ണി പറഞ്ഞു.
അതേസമയം താന്‍ അഭിനയരംഗത്തേക്ക് എത്തിയതിനെക്കുറിച്ചും ദിവ്യ തുറന്നു പറഞ്ഞു. തന്റെ കുഞ്ഞുനാളില്‍ ഓരോ പരിപാടികളില്‍ പങ്കെടുത്ത് വിജയിക്കുമ്പോള്‍ അതിന്റെ ഫോട്ടോകളൊക്കെ അച്ഛന് പത്രങ്ങളില്‍ കൊടുക്കുമായിരുന്നു. അത് കണ്ടിട്ടാണ് അന്നൊക്കെ പരസ്യങ്ങളില്‍ മോഡലിനായി വിളിച്ചത്. അങ്ങനെ , ദൂരദര്‍ശനില്‍ പൂമൊട്ടുകള്‍ എന്ന പരിപാടിയുടെ അവതാരകയായും വിളിച്ചു. ശേഷം ഇതില്‍ തന്നെ കുറച്ച് സീരിയലുകളും ചെയ്തു. പിന്നീട് കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി.
സിനിമയിലെ തമ്പുരാക്കന്മാരോടൊപ്പമായിരുന്നു എന്റെ മിക്ക ചിത്രങ്ങളും. ഭരതന്, ഐ വി ശശി, ലോഹിതദാസ്, സിബി മലയില്‍, ഷാജി കൈലാസ്, സിദ്ദിഖ്-ലാല്‍, ലാല്‍ ജോസ് അങ്ങനെ പലരുടേയും കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. സിനിമയില്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് അവര്‍ പറഞ്ഞു തരുമായിരുന്നു. ലോഹി സാറിന്റെയൊക്കെ സീന്‍ ബ്രീഫിങ് വളരെ നല്ലതായിരുന്നു. ഇപ്പോഴും കണ്ണടച്ചിരുന്നാല്‍ അദ്ദേഹം അന്ന് പറഞ്ഞ് തന്നിരുന്നത് എനിക്ക് കേള്‍ക്കാമെന്നും ദിവ്യ പറയുന്നു.