ഒരു കാലത്ത് മലയാളസിനിമയുടെ ശാലിന സുന്ദരി ആയിരുന്നു ദിവ്യ ഉണ്ണി. അന്നത്തെ കോളേജ് കുമാരിയുടെ വേഷങ്ങള്‍ മുതല്‍ തനി വീട്ടമയുടെ റോളില്‍ പോലും ദിവ്യ എത്തിയിരുന്നു. ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി അന്നത്തെ മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം അഭിനയിച്ചു.
അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കുട്ടിക്കാലം തൊട്ടേ ഡാന്‍സില്‍ താല്പര്യമുള്ള ദിവ്യ നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും നൃത്തം ഇപ്പോഴും തുടരുന്നുണ്ട് ഈ താരം. ഈ അടുത്ത് തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.
വിവാഹത്തോടെയാണ് നടി അഭിനയത്തില്‍ നിന്നും മാറി നില്ക്കാന് തുടങ്ങിയത്. തന്റെ മടങ്ങി വരവിനെ കുറിച്ചൊന്നും താരം പറഞ്ഞിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ദിവ്യ. തന്റെ വിശേഷം പങ്കുവെച്ച് നടി എത്താറുണ്ട്. ഇപ്പോള്‍ കുടുംബത്തിലെ ഒരു ആഘോഷ ചടങ്ങിന്റെ ചിത്രം ആണ് താരം പങ്കുവെച്ചത്.
ട്വിന്നിംഗ് എന്ന ക്യാപ്ഷനോടെയായാണ് ദിവ്യ ഉണ്ണി മകളോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തത്. മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് മണവാളന്റെ ഹല്‍ദിയും കളറാക്കിയിരുന്നു ദിവ്യ. കുടുംബത്തിലേക്കെത്തിയ പുതിയ അതിഥിയെ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്ന് താരം കുറിച്ചിട്ടുണ്ട്.