ഒരു കാലത്ത് മലയാളസിനിമയുടെ ശാലിന സുന്ദരി ആയിരുന്നു ദിവ്യ ഉണ്ണി. അന്നത്തെ കോളേജ് കുമാരിയുടെ വേഷങ്ങള്‍ മുതല്‍ തനി വീട്ടമയുടെ റോളില്‍ പോലും ദിവ്യ എത്തിയിരുന്നു. ബാലതാരമായി സിനിമയില്‍ എത്തിയ ദിവ്യ ഉണ്ണി അന്നത്തെ മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം അഭിനയിച്ചു.
ഇപ്പോള്‍ അഭിനയത്തില്‍ ഇല്ലെങ്കിലും നടിയെ അത്രപെട്ടന്നൊന്നും മറക്കാന്‍ കഴിയില്ല. ഇപ്പോള്‍ ഡാന്‍സിലൂടെയാണ് ദിവ്യ ഉണ്ണി വേദിയില്‍ എത്താര്‍. സ്വന്തമായി ഡാന്‍സ് സ്കൂളും അമേരിക്കയില്‍ ദിവ്യ നടത്തുന്നുണ്ട്. വിവാഹത്തോടെയാണ് ദിവ്യ ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയത്. മൂന്ന് മക്കളാണ് ദിവ്യക്ക്.
ഇപ്പോള്‍ തന്റെ ഫോട്ടോസ് ആണ് നടി പങ്കിട്ടത്. കറുത്ത സ്കേര്‍ട്ടും കറുപ്പും വെളുപ്പും കലര്‍ന്ന ടോപ്പ് ആയിരുന്നു ദിവ്യയുടെ വേഷം. സോ പ്രിറ്റിയെന്നായിരുന്നു ജ്യോത്സന കമന്റ് ചെയ്തത്. എന്തൊരു ക്യൂട്ട് ആണ് ദിവ്യയെ കാണാന്‍ എന്നും ആരാധകര്‍ പറയുന്നു.
കുട്ടിക്കാലം തൊട്ടേ ഡാന്‍സില്‍ താല്പര്യമുള്ള ദിവ്യ നിരവധി വേദികളില്‍ എത്തിയിട്ടുണ്ട്. അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നുണ്ടെങ്കിലും നൃത്തം ഇപ്പോഴും തുടരുന്നുണ്ട് ഈ താരം. ഈ അടുത്ത് തന്റെ മക്കള്‍ക്കൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.