തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് വിഷ്ണു മോഹന്‍. ഉണ്ണിമുകുന്ദനെ നായകനാക്കി ഒരുക്കിയ മേപ്പടിയാന് ആയിരുന്നു വിഷ്ണു സംവിധാനം ചെയ്ത ആദ്യ ചിത്രം. സിനിമ വലിയ വിജയം നേടിയിരുന്നു.
ഇപ്പോഴിത തന്റെ ആദ്യ സിനിമയുടെ വിജയത്തിന് പിന്നാലെ സംവിധായകന് വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് എത്തുന്നത്. സംവിധായകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു.
View this post on Instagram
ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്റെ മകള്‍ അഭിരാമിയാണ് വധു. സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയാണ് അഭിരാമി. എ എന്‍ രാധാകൃഷ്ണന്റെ വീട്ടില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹ നിശ്ചയം നടന്നത്.
സെപ്റ്റംബര്‍ മൂന്നിന് ചേരാനെല്ലൂര്‍ വെച്ചാണ് വിവാഹം. ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയിലൂടെ വിഷ്ണു മോഹന്‍ ആശംസകള്‍ അറിയിച്ചു.വിഷ്ണു തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് മേപ്പടിയാന്. ഉണ്ണി മുകുന്ദന് ഫിലിംസാണ് മേപ്പടിയാന് നിര്‍മ്മിച്ചത്.
സൈജു കുറുപ്പ്, അജു വര്‍ഗീസ്, അഞ്ജു കുര്യന്, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്ത സമയത്ത് ചിത്രം ഹിന്ദുത്വ അജണ്ഡ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരുന്നു.