Film News

‘അത് റോപ്പല്ല, സിജുവിന്റെ കഠിനാധ്വാന’മെന്ന് വിനയര്‍; ‘സര്‍ പകര്‍ന്നു തന്ന ഊര്‍ജ’മെന്ന് സിജു വില്‍സണ്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏറെ നാളുകള്‍ക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയാക്കിയത്. സിജു വില്‍സണാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി എത്തിയത്. വേലായുധപ്പണിക്കരായി മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഒരു വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. സിജു വില്‍സണ്‍ കുതിരപ്പുറത്തു കയറുന്ന വിഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. റോപ്പ് ഉപയോഗിച്ചാണോ താരം കുതിരപ്പുറത്തു കയറുന്നതെന്ന ചില സംവിധായക സുഹൃത്തുക്കള്‍ അടക്കമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

- Advertisement -

ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ സിജു വില്‍സണിന് കുതിര സവാരി പരിചയമില്ലായിരുന്നുവെന്ന് വിനയന്‍ പറയുന്നു. കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ് താരത്തിന് അനായാസം കുതിരപ്പുറത്ത് ചാടിക്കയറാനും സഞ്ചരിക്കാനും സാധിച്ചത്. സിജു വില്‍സണ്‍ എന്ന ആക്ഷന്‍ ഹീറോയെ അംഗീകരിച്ചത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ റിസള്‍ട്ടാണെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്തത്.

ഇതിന് താഴെ മറുപടിയുമായി സിജു വില്‍സണും രംഗത്തെത്തി. ‘ സര്‍ പകര്‍ന്നു തന്ന ഊര്‍ജമാണ് ഇതൊക്കെ ചെയ്യാനുള്ള ഇന്ധനം എന്നില്‍ നിറച്ചത്’ എന്നായിരുന്നു സിജു നല്‍കിയ മറുപടി. വിനയന്‍ നല്‍കിയ പിന്തുണയ്ക്ക് സിജു നന്ദി പറയുകയും ചെയ്തു. വിനയന്റെ പോസ്റ്റ് ഏറ്റെടുത്തതുപോലെ സിജുവിന്റെ മറുപടിയ്ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലയാളത്തിലെ ചില സംവിധായക സുഹൃത്തുക്കള്‍ എന്നോട് ചോദിച്ചു സിജു വില്‍സണ്‍ കുതിരപ്പുറത്ത് കയറുന്നത് റോപ്പിന്റെ സഹായത്തോടെ ആണോ എന്ന്. കുതിര സവാരി ഒന്നും പരിചയമില്ലാതിരുന്ന സിജുവിന് അനായാസമായി ഇങ്ങനെ കുതിരപ്പുറത്ത് ചാടി കേറാനും അതിന്മേല്‍ അതിവേഗം സഞ്ചരിക്കാനും ഒക്കെ സാധിച്ചത് സിജുവിന്റെ കഠിനാധ്വാനം നിറഞ്ഞ പരിശീലനം കൊണ്ടാണ്. അതിന്റെ ഒരു റിസള്‍ട്ട് എന്നവണ്ണമാണ് കേരളജനത ഏകകണ്ഠമായി സിജു വില്‍സണ്‍ എന്ന ആക്ഷന്‍ ഹീറോയേ അംഗീകരിച്ചിരിക്കുന്നത്.

തിരുവോണ നാളിലായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട് പ്രേക്ഷകരിലേക്ക് എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കൊപ്പം കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങിയവര്‍ക്കും അര്‍ഹിക്കുന്ന പ്രാധാന്യമാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. കയേദു ലോഹാറാണ് ചിത്രത്തില്‍ നങ്ങേലിയായി എത്തിയത്. ചെമ്പന്‍ വിനോദ്, അനൂപ് മേനോന്‍, സ്ഫടികം ജോര്‍ജ്, സുദേവ് നായര്‍, ദീപ്തി സതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Rathi VK

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

5 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

5 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

16 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

17 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

18 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

20 hours ago