Web
മാസ്റ്റർ എന്ന ചിത്രത്തിനുശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. കമലഹാസനാണ് ചിത്രത്തിൽ നായകനായി എത്തിയത്. സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് ജോസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. പുറത്തിറങ്ങിയത് മുതൽ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്.
ഒരിടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്ത കമലിൻ്റേ ശക്തമായ തിരിച്ചുവരവാണ് വിക്രം. കമൽഹാസൻ്റേ കടുത്ത ആരാധകൻ കൂടിയാണ് സംവിധായകൻ ലോകേഷ് കനകരാജ്. ചിത്രത്തിൽ സൂര്യ ചെയ്ത റോളക്സ് എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടികൾ നേടിയിരുന്നു. മൂന്നു മിനിറ്റിൽ താഴെ മാത്രമാണ് ഈ കഥാപാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ അഭൂതപൂർവമായ പ്രതികരണമാണ് റോളക്സ് എന്ന കഥാപാത്രം നേടിയത്.
സൂര്യയുടെ ഭാവങ്ങളും, സ്ക്രീൻ പ്രസൻസും ഇതിലേറെ നിർണായകമായി. ഇപ്പോഴിതാ സൂര്യ മൂന്നാം ഭാഗത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കും എന്ന് പറയുകയാണ് ലോകേഷ്. റോളക്സ് എന്ന കഥാപാത്രം എങ്ങനെ മാറും എന്ന് തനിക്ക് പറയുവാൻ പറ്റില്ല. ദില്ലിയുടെ ഒരു വികസിച്ച കഥാപാത്രത്തെ എന്തായാലും കാണുവാൻ പറ്റും.
റോളക്സ് എന്ന കഥാപാത്രത്തെ പറ്റി പറയാൻ പോയപ്പോൾ സൂര്യ അത് ചെയ്യില്ല എന്നാണ് കരുതിയത്. എന്നാൽ അതിനെ പറ്റി പറഞ്ഞു ഒരുദിവസത്തിനുള്ളിൽ രാത്രി തന്നെ അദ്ദേഹം യെസ് എന്ന് പറഞ്ഞു. രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് സൂര്യ പറഞ്ഞത്. കമൽ സാറിൻറെ വലിയ ആരാധകൻ ആയതുകൊണ്ട് അദ്ദേഹത്തിനെതിരെ വില്ലൻ വേഷം അവതരിപ്പിക്കുന്നത് പറഞ്ഞു മനസ്സിലാക്കാൻ പാടുപെട്ടു. മറ്റൊന്ന് അദ്ദേഹത്തിന് തന്നെ ഒരു മാറ്റം വേണമെന്ന് തോന്നിയിരുന്നു. വ്യത്യസ്തതയുള്ള കഥാപാത്രം ചെയ്യുവാൻ അദ്ദേഹം ആഗ്രഹിച്ചു. എന്തായാലും യോഗേഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്.
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…
ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…
ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…