Film News

സിഗരറ്റ് വലിക്കുന്ന കാളിയിൽ പ്രതിഷേധം ശക്തം. മതവികാരം വ്രണപ്പെടുത്തിയ സംവിധായകയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം.

സംവിധായക ലീന മണിമേഖലയുടെ പുതിയ ഡോക്യുമെൻററി ആണ് കാളി. ഈ ഡോക്യുമെൻററിയുടെ പോസ്റ്ററിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്. ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്ന രീതിയിലാണ് പോസ്റ്റർ ഉള്ളത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നതാണ് ഉയരുന്ന പ്രധാന ആക്ഷേപം.

- Advertisement -

സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയതോതിലുള്ള പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്. സംവിധായകയെ അറസ്റ്റ് ചെയ്യണമെന്ന് അടക്കമുള്ള ആവശ്യം സാമൂഹ്യ മാധ്യമങ്ങളിൽ ശക്തമാണ്. ചിത്രത്തിൻറെ പോസ്റ്റർ സംവിധായക തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് കടുത്ത വിവാദം ആരംഭിച്ചത്. കാളി ദേവതയുടെ വേഷം ധരിച്ച ഒരു സ്ത്രീ സിഗരറ്റ് വലിക്കുന്നതിനോടൊപ്പം ത്രിശൂലം, അരിവാൾ, എൽ ജി ബി ടി ക്യു കമ്മ്യൂണിറ്റി പതാക എന്നിവ പിടിച്ചിരിക്കുന്നതാണ് പോസ്റ്ററിൽ ഉള്ളത്.

ഇതു മതനിന്ദയാണ് എന്നും മതവികാരം വ്രണപ്പെടുത്തുന്നു എന്നും ഒരു വിഭാഗം ആരോപിക്കുന്നു. ഇതിനെതിരെ നടപടിയെടുക്കണം എന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. അറസ്റ്റ് ലീന മണി മേഖല എന്ന ഹാഷ് ടാഗ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിനിടയിൽ പ്രതികരണവുമായി ലീന മണിമേഖലയും എത്തി.

പ്രതിഷേധിക്കുന്നതിന് മുമ്പ് ഡോക്യുമെൻററി കാണണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ചിത്രം കണ്ടു കഴിഞ്ഞാൽ ലവ് യു ലീന മണി മേഖല എന്ന രീതിയിലേക്ക് ഹാഷ്ടാഗ് നിങ്ങൾ മാറ്റും എന്നും സംവിധായക പറയുന്നു. എന്തായാലും സംഭവം വലിയ ചർച്ചാവിഷയം ആവുകയാണ് ഇപ്പോൾ.

Abin Sunny

Recent Posts

നിങ്ങൾ ഒളിച്ചോടി വിവാഹം ചെയ്തു.നിന്റെ അവിഹിത കഥ ഞാൻ ഇവിടെ പറയണോ?ആൽബി പറ‍ഞ്ഞത് കള്ളം.തെളിവുണ്ട്

അപ്സരയ്ക്കും ഭർത്താവ് ആൽബിക്കുമെതിരെ താരത്തിന്റെ മുൻ ഭർത്താവ് കണ്ണൻ. താനുമായി വിവാഹ ബന്ധത്തിലിരിക്കെയാണ് ആൽബിയുമായി അപ്സര അടുക്കുന്നതെന്നും ഇതിനെ താൻ…

1 hour ago

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

2 hours ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

13 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

13 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

13 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

14 hours ago