ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായക കുഞ്ഞില മാസിലാമണി. മഞ്ജുവാര്യർ നായികയായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് ശിവനാണ്. സിനിമയ്ക്ക് വേണ്ടി പണം മുടക്കി വരെ മടല് വെട്ടി അടിക്കണം എന്നാണ് സംവിധായക അഭിപ്രായം പറയുന്നത്. എല്ലാ പ്രിവിലേജ് ഉള്ള ആളുകൾ ഇങ്ങനെയുള്ള സിനിമകൾ എടുക്കുന്നതിൽ പരം അശ്ലീലമില്ല എന്നും താരം കുറിച്ചു. താരം പങ്കുവെച്ച കുറിപ്പിലൂടെ.
ഞാന്‍ ജാക്ക് ആന്റ് ജില് സിനിമ മുഴുവന്‍ ഇരുന്ന് കണ്ടു. അതിന് തന്നെ വേണം ഒരു പ്രത്യേക കഴിവ്. പക്ഷേ ഇങ്ങനെ ഒരു സിനിമ എടുക്കാന്‍ തീരുമാനിച്ച് അതിന് പൈസ ഇറക്കാന്‍ ആളുകളെ സമീപിക്കാനാണ് ഏറ്റവും കഴിവ് വേണ്ടത്. ഇതിനൊക്കെ പൈസ ഇറക്കുന്നവരെ മടല് വെട്ടി അടിക്കണം. എന്താ ഇവരുടെ ഒക്കെ വിചാരം? മനുഷ്യരൊക്കെ വിഡ്ഢികളാണെന്നോ? ഉളുപ്പുണ്ടോ നിങ്ങക്ക്?
പൈസയ്ക്ക് പഞ്ഞമില്ല. കോണ്ടാക്ട്സ്, കണക്ഷന്സ് ഒന്നിനും ഒരു കുറവുമില്ല. അഭിനയിക്കാന്‍ വലിയ താരങ്ങളുടെ ഡേറ്റ് കിട്ടാന്‍ പ്രയാസമില്ല. എന്നിട്ട് ഇതൊന്നും ഇല്ലാതെ സിനിമ എടുക്കാന്‍ അലഞ്ഞലഞ്ഞ് നടക്കുന്ന ഒരു വലിയ വിഭാഗം ആള്‍ക്കാരുള്ള ഒരു സ്ഥലത്തിരുന്ന് ഈ ധൂര്‍ത്ത് ചെയ്യാന്‍ എങ്ങനെ ധൈര്യം വരുന്നു?
കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുമ്പോ ഭക്ഷണം വേസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് പറയുന്ന മാതാപിതാക്കളോട് എനിക്ക് വലിയ യോജിപ്പൊന്നുമില്ല. എന്നാല്‍ സിനിമ ചെയ്യാന്‍ ആഗ്രഹിച്ച് നടക്കുന്ന ആളുകളുടെ ഇടയിലെ ഏറ്റവും മോശം കഥയ്ക്ക് പോലും ഇതിനേക്കാള്‍ സത്യസന്ധതയും നിലവാരവും ഉണ്ടാവും എന്ന് ഉറപ്പുള്ളപ്പോള്‍, എല്ലാ പ്രിവിലേജും ഉള്ള ആളുകള്‍ ഇങ്ങനെയുള്ള സിനിമകള്‍ എടുക്കുന്നതില്‍പ്പരം അശ്ലീലമില്ല.
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…
ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…
ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…
ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…