പ്രശസ്ത സംവിധായകൻ അമൽ നീരദ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. നടൻ വിനായകനെ കുറിച്ചാണ് അമൽ നീരദ് ചില പരാമർശങ്ങൾ നടത്തിയത്. പാരീസ് ഫാഷൻ വീക്കിൽ ചെന്നാൽ അവിടെയുള്ള ഏറ്റവും വലിയ മോഡൽ വിനായകൻ ആയിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ഇൻറർനാഷണൽ ലെവൽ സ്കിലും, ആറ്റിറ്റ്യൂഡും ഉള്ള വ്യക്തിയാണ് വിനായകൻ എന്ന് അമൽനീരദ് കൂട്ടിച്ചേർത്തു.
അദ്ദേഹത്തെ വെച്ച് ഒരു കള്ളിമുണ്ട് കഥാപാത്രം ഇന്നുവരെ ആലോചിക്കാൻ പോലും പറ്റിയിട്ടില്ല. അതിനർത്ഥം കള്ളിമുണ്ട് വേഷം മോശമാണ് എന്നല്ല. അദ്ദേഹത്തിൻറെ സ്റ്റൈൽ ഇതുവരെ ക്യാപ്ചർ ചെയ്യാൻ തനിക്ക് പറ്റിയിട്ടില്ല. സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിൽ വിനായകൻറെ കഥാപാത്രത്തിൻറെ പേര് സ്റ്റൈൽ എന്നാണ്. ട്രാൻസ് എന്ന സിനിമയിലെ വിനായകൻ്റെ ടൈറ്റിൽ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്.
അത് കേൾക്കുമ്പോൾ നമ്മൾക്ക് മനസ്സിലാകും. അദ്ദേഹത്തിൻറെ ശരീരഭാഷയും ആറ്റിറ്റ്യൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത് അതുപോലെയാണ്. ചിത്രങ്ങളിൽ ഷൂട്ട് ചെയ്യുന്നതിനുമുൻപ് അദ്ദേഹത്തിൻറെ കുറെ സ്റ്റൈൽസ് താൻ എടുത്തിട്ടുണ്ട്. അതിൽ നിന്നാണ് പാരീസ് ഫാഷൻ വീക്കിൽ അദ്ദേഹത്തെ ഇറക്കിയാൽ അവിടുത്തെ ഏറ്റവും വലിയ മോഡൽ ആയിരിക്കും എന്ന് പറഞ്ഞത്. സ്വയം കൾട്ടിവേറ്റ് ചെയ്തെടുത്ത ശരീരഭാഷയാണ് അദ്ദേഹത്തിന്.
നല്ലൊരു നർത്തകൻ ആണ് അദ്ദേഹം. ആദ്യകാല കണ്ടംപററി നർത്തകരിൽ കൊച്ചിയിൽ അറിയപ്പെടുന്ന വ്യക്തി. നൃത്തം തനിക്ക് ഭയങ്കര ഇഷ്ടമാണ്. എല്ലാ കാലവും താൻ ഡാൻസേഴ്സ് ഫാൻ ആണ്. തൻറെ ആദ്യ ഹിന്ദി ചിത്രത്തിൽ വിനായകൻ അഭിനയിച്ചിട്ടുണ്ട്. ക്യാമറ തന്നെ തൊടുന്നത് കൃത്യമായി അദ്ദേഹത്തിന് അറിയാൻ പറ്റും. അമൽ നീരദ് വ്യക്തമാക്കി.