തീയറ്ററുകളിൽ വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ് ഭീഷ്മപർവ്വം എന്ന ചിത്രം. ഏതാണ്ട് 14 വർഷത്തിനു ശേഷം മമ്മൂട്ടിയും അമൽ നീരദും ഒരുമിച്ച ചിത്രം കൂടിയാണ് ഇത്. വമ്പിച്ച പ്രേക്ഷക പ്രതികരണം ആണ് ചിത്രം നേടിയത്. ഒരുപക്ഷേ കോവിഡിന് ശേഷം ഇത്രയേറെ മലയാളി പ്രേക്ഷകരെ തീയേറ്ററിലേക്ക് എത്തിച്ച മറ്റൊരു മലയാള ചിത്രം ഉണ്ടാവില്ല എന്ന് പറയാം. ഇതിനിടയിൽ പല റെക്കോർഡുകളും ചിത്രം തിരുത്തി കുറിച്ചിരുന്നു.
ചിത്രത്തിലെ കഥാപാത്രങ്ങൾ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇതിൽ ഒരുപക്ഷേ ഏറ്റവും ചർച്ചചെയ്യപ്പെട്ട കഥാപാത്രമായിരിക്കും പീറ്റർ എന്നത്. ഷൈൻ ടോം ചാക്കോ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിനു വേണ്ടി ഷൈൻ എടുത്ത് സ്കൂളിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ അമൽ നീരദ്. സിനിമയുടെ ഷൂട്ട് ആരംഭിച്ചതുമുതൽ വലിയ പാഷനോടെയാണ് അദ്ദേഹം കഥാപാത്രത്തെ സമീപിച്ചത് എന്ന് അമൽ നീരദ് പറയുന്നു.
രാവിലെ സെറ്റിൽ വന്ന് കോസ്റ്റ്യൂംസ് ധരിച്ചു കഴിഞ്ഞാൽ പിന്നെ ഇരിക്കുക പോലുമില്ല. ഡ്രസ്സിൽ ചുളിവ് വീഴുമെന്ന് പേടിച്ചാണ് അങ്ങനെ ചെയ്യുന്നത്. പാൻ്റ്സിൻ്റെ ഫോൾ ഒക്കെ നേരെ വരാനായി മൂന്നോ നാലോ അണ്ടർവെയർ ധരിച്ചിരുന്നു. ഇതൊന്നും നമ്മൾ ആവശ്യപ്പെട്ടിട്ടല്ല. അദ്ദേഹം സ്വയം ചെയ്യുന്നതാണ് ഇതൊക്കെ. ഒരു സെക്കൻഡ് പോലും കലർപ്പില്ലാതെ 100% സമർപ്പണത്തോടെ ആണ് അദ്ദേഹം സിനിമയിൽ പ്രവർത്തിച്ചത്.
ഷൈൻ ചെയ്യുന്ന വൈറലായ സ്റ്റെപ്പ് അദ്ദേഹം തന്നെ കൊറിയോഗ്രഫി ചെയ്തതാണ്. സെറ്റിൽ നിന്നും ഷൈൻ ഈ സ്റ്റെപ്പ് വെറുതെ കളിക്കുകയായിരുന്നു. ഇത് കണ്ടപ്പോൾ സ്റ്റെപ്പ് ഉൾപ്പെടുത്താം എന്ന് പറഞ്ഞു. അമൽ നീരദ് പറയുന്നു. ഭീഷ്മപർവ്വം ഡിസ്നി പ്ലസ് ഓഫ് സ്റ്റാറിൽ ഏപ്രിൽ ഒന്നുമുതൽ സ്ട്രീമിംഗ് തുടങ്ങും.