Celebrity news

പ്രൊമോഷന്റെ സമയത്ത് എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ, റെഡിയാണ് എന്ന് പറഞ്ഞവരാണ് തിരിഞ്ഞ് നോക്കാത്തത്.കുറുക്കന്റെ സ്വഭാവം പോലെ ആയിപ്പോയി ബിജു കുട്ടനെതിരെ സംവിധായകന്‍

ഹാസ്യനടനെന്ന് നിലയിൽ പ്രേക്ഷക പ്രീതി നേടിയ താരമാണ് ബിജുകുട്ടൻ.ഇപ്പോൾ ഇതാ കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ ഹുസൈന്‍ അറോണി. ബിജു കുട്ടന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് താരം സഹകരിക്കുന്നില്ല എന്നാണ് ഹുസൈന്റെ പരാതി. അഭിനയത്തിനും പ്രമോഷനും ഉള്‍പ്പടെയുള്ള തുക ബിജു കുട്ടന്‍ മുന്‍കൂറായി വാങ്ങിയെന്നും എന്നാല്‍ ഇപ്പോള്‍ സിനിമയുമായി യാതൊരു തരത്തിലും സഹകരിക്കുന്നില്ലെന്നും ഹുസൈന്‍ ആരോപിച്ചു.സിനിമയിലെ ഏറ്റവും വലിയ കഥാപാത്രം ബിജു കുട്ടനാണ് എന്നും പ്രധാന അഭിനേതാക്കളെയൊന്നും പ്രമോഷന് കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിസഹകരണം കാണുമ്പോള്‍ തങ്ങളെ പോലുള്ള പുതിയ സിനിമാക്കാര്‍ ഭയന്ന് പുറകിലേക്ക് പോകും എന്നും അദ്ദേഹം പറഞ്ഞു. പ്രെമോഷന്റെ സമയത്ത് എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ, റെഡിയാണ് എന്ന് പറഞ്ഞവരാണ് തിരിഞ്ഞ് നോക്കാത്തത് എന്നും അദ്ദേഹം പറയുന്നുണ്ട്.

- Advertisement -

അതെ സമയം ‘വളരെ പ്രയാസപ്പെട്ടാണ് ഈ സിനിമക്ക് ഫണ്ട് കണ്ടെത്തിയത്. കൃത്യമായ പ്രമോഷനില്ലാതെ സിനിമ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനാകില്ല. പ്രെമോഷന്‍ കൊടുത്തില്ലെങ്കില്‍ പോലും ജനങ്ങള്‍ ഏറ്റെടുത്താല്‍ വിജയിക്കും,’ ഹുസൈന്‍ പറഞ്ഞു. പ്രൊമോഷനായി പല ചാനലുകാരേയും വിളിച്ചെങ്കിലും ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടെങ്കില്‍ മാത്രമേ വരുകയുള്ളൂ എന്നാണ് അവരും പറയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആറു നായകന്മാരില്‍ പ്രാധാന്യമുള്ള മുഴുനീള വേഷമാണ് ബിജു കുട്ടന്‍ ഈ സിനിമയില്‍ ചെയ്യുന്നത്. എന്നാല്‍ ബിജു കുട്ടന് അത് ഇതുവരെയും മനസ്സിലായിട്ടില്ല എന്നും ഇനി അത് മനസിലാകണമെങ്കില്‍ അദ്ദേഹം തന്റെ ഈ വാക്കുകള്‍ കേള്‍ക്കണം എന്നും ഹുസൈന്‍ പറഞ്ഞു. സിനിമ കാണാന്‍ വിളിച്ചിട്ടു പോലും ബിജു കുട്ടന്‍ വന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഒരു രീതിയിലും സഹകരിക്കുന്നില്ല എന്നും അവഗണനകള്‍ ഏറ്റുവാങ്ങിയാണ് വന്നിരിക്കുന്നത് എന്നും ഹുസൈന്‍ വ്യക്തമാക്കുന്നുണ്ട്.

മറ്റൊന്ന്, പ്രൊമോഷന് വരാത്തതിന് കാരണം വ്യക്തമാക്കണം എന്നും തെറ്റിദ്ധാരണയാണെങ്കില്‍ ക്ഷമിക്കണം എന്നും അദ്ദേഹം പറഞ്ഞു. ഡബ്ബിങ്, പ്രമോഷന്‍ അടക്കമാണ് പ്രതിഫലം നല്‍കുന്നത് എന്നും രണ്ട് മണിക്കൂറെങ്കിലും തങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ച് കൂടെ എന്നും അദ്ദേഹം ചോദിക്കുന്നു. നേരത്തെ ഡിസംബര്‍ 15 നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അനന്നും പ്രൊമോഷന് ബിജു കുട്ടന്‍ സഹകരിച്ചില്ല.

Anusha

Recent Posts

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

20 mins ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

30 mins ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

55 mins ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

1 hour ago

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

2 hours ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

3 hours ago