വളരെ കുറഞ്ഞ സമയം കൊണ്ട് നെറ്റ്ഫ്ളിക്സില്‍ തരംഗമായി മാറിയ കൊറിയന്‍ ഡ്രാമാ സീരീസ് ആണ് ഓള് ഓഫ് അസ് ആര് ഡെഡ്. റിലീസ് ചെയ്ത് ഒറ്റ ദിവസം കൊണ്ട് ഇന്ത്യ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ നെറ്റ്ഫ്ളിക്സ് ടോപ്പ് 10 ലിസ്റ്റില്‍ ഓള് ഓഫ് അസ് ആര് ഡെഡ് ഇടം പിടിച്ചു.
സൗത്ത് കൊറിയയിലെ ഒരു സ്കൂള്‍ പശ്ചാത്തലമാക്കിയാണ് കഥ നടക്കുന്നത്. സ്കൂളില്‍ ഒരു പ്രത്യേകതരം വൈറസ് പൊട്ടിപ്പുറപ്പെടുകയും തുടര്‍ന്ന് വൈറസ് ബാധയേല്‍ക്കുന്നവര്‍ സോംബികളായി മാറുന്നതുമാണ് കഥ. ആദ്യ സീസണ് തരംഗമായതോടെ രണ്ടാം സീസണ് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്.
ഇപ്പോഴിതാ രണ്ടാം സീസണിന്റെ സാധ്യതയെക്കുറിച്ച് തുറന്നുപറയുകയാണ് സംവിധായകന് ലീ ജെ ക്യു. അല്പം വൈകിയാലും രണ്ടാം സീസണ് ഉണ്ടാകുമെന്നു തന്നെയാണ് ലീ ജെ ക്യു വ്യക്തമാക്കിയിരിക്കുന്നത്. സീസണ് 1ന് ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിലായിരിക്കും സീസണ് 2ന്റെ പിറവി. സീസണ് 1ന്റെ ഫണ്‍ എക്സ്റ്റന്‍ഷന്‍ ആയിരിക്കും സീസണ് 2. ആദ്യ ഭാഗം സോബികളില് നിന്നുള്ള മനുഷ്യരുടെ അതിജീവന കഥയാണ് പറഞ്ഞതെങ്കില്‍ സീസണ് 2 സോബികളുടെ അതിജീവന കഥയായിരിക്കുമെന്നാണ് സംവിധായകന് നല്കുന്ന സൂചന.
ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…
അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…
ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…
സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…
ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന് പങ്കുവയ്ക്കുന്ന…
ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…