Social Media

എനിക്ക് ഡോക്ടറോട് ഒരു ചെറിയ ഇഷ്ടമുണ്ട്, പക്ഷേ അത് പ്രേമമാണോ എന്ന് എനിക്കറിയില്ല; ദില്‍ഷ

മലയാളം ബിഗ് ബോസ് സീസണ്‍ ഫോറിന്റെ ഒന്നാം സ്ഥാനം നേടിയത് ദില്‍ഷ പ്രസന്നനാണ്. ആദ്യമായിട്ടാണ് ബിഗ് ബോസിന്റെ മലയാളത്തിലെ വിന്നര്‍ സ്ഥാനത്ത് ഒരു ലേഡി എത്തുന്നത്. എന്നാല്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോഴും ധാരാള വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതില്‍ അധികവും ബ്ലെസ്സിയുടെയും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്റെ പേര് ചേര്‍ത്തു കൊണ്ടായിരുന്നു വിമര്‍ശിച്ചത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ചിരിക്കുകയാണ് ദില്‍ഷ. അവരുമായുള്ള റിലേഷന്‍ഷിപ്പും താന്‍ നിര്‍ത്തി എന്നും ദില്‍ഷ പറഞ്ഞു

- Advertisement -

ഞാന്‍ ബിഗ് ബോസ് ഹൗസില്‍ എങ്ങനെയാണോ അവരുടെ ഫ്രണ്ട്ഷിപ്പിന് വാല്യു കൊടുത്തത് അതുപോലെ തന്നെയാണ് പുറത്തിറങ്ങിയപ്പോഴും. ഡോക്ടറേ ആണെങ്കിലും ബ്ലെസ്ലിയെ ആണെങ്കിലും അവര്‍ക്കെതിരെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നു, ഈ ഫ്രണ്ട്ഷിപ്പിന് വാല്യു കൊടുത്തത് ഞാന്‍ മാത്രമാണെന്ന്. കാരണം ഇത്രയേറെ പ്രശ്‌നങ്ങളിലൂടെ ഞാന്‍ കടന്നു പോയപ്പോള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ആരും വന്നിട്ടില്ല. എനിക്ക് വേണ്ടി രണ്ട് വാക്ക് സംസാരിക്കാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടെന്ന നിലയില്‍ റോബിനോ എന്റെ സഹോദരന്‍ എന്ന നിലയില്‍ ബ്ലെസ്ലിയോ എനിക്ക് വേണ്ടി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.

ബിഗ് ബോസ് എന്ന ഗെയിം അവിടെ കഴിഞ്ഞു. ഇപ്പോള്‍ ഞാനാണ് നടുവില്‍. എന്നെയാണ് ഇവര്‍ രണ്ടു പേരും തട്ടിക്കളിക്കുന്നത്. ഞാനെന്താ ഒരു പാവയാണോ. എനിക്ക് എത്ര ചീത്ത മെസേജുകളാണ് കമന്റുകളാണ് വരുന്നത്. ഇത് കാണുമ്പോള്‍ എന്റെ അച്ഛനും അമ്മയുടെയും വിഷമം ഞാനാണ് കാണുന്നത്. എല്ലാവരും പറയുന്നു യെസ് പറ നോ പറ എന്നൊക്കെ. റോബിനും ഞാനും തമ്മില്‍ സംസാരിച്ചിരുന്നു. ഇത് എന്റെ വിവാഹത്തേക്കുറിച്ചുള്ള കാര്യമാണ്. എനിക്ക് ഡോക്ടറോട് ഒരു ചെറിയ ഇഷ്ടമുണ്ട്. പക്ഷേ അത് പ്രേമമാണോ എന്ന് എനിക്കറിയില്ല. ഞാന്‍ ഡോക്ട്‌റോട് കുറച്ചു സമയം ചോദിച്ചു. എനിക്ക് മനസിലാക്കാന്‍ കുറച്ചു കൂടി സമയം വേണം എന്ന് പറഞ്ഞു. പക്ഷേ ഡോക്ടറുടെ വീട്ടില്‍ അതിന്റേതായ പ്രഷര്‍ ഉണ്ട്. പക്ഷേ എനിക്ക് എടുത്ത് ചാടി ഒരു തീരുമാനം എടുക്കാനാകില്ല. ഇപ്പോള്‍ എല്ലാവരും എന്നെ കുറ്റക്കാരിയായി കാണുന്നു.

ഇനി ഇത്രയും കാലം ഒരു മിനിറ്റ് പോലും ഇവര്‍ രണ്ട് പേരുടേയും അടുത്ത് ഫെയ്ക്ക് ആയി വന്നിട്ടില്ല. എന്റെ ഫാമിലിയ്ക്കും ഫ്രണ്ട്‌സിനും അറിയാം ഫ്രണ്ട്ഷിപ്പിന് ഞാന്‍ എത്ര വിലകൊടുക്കുന്ന ആളാണെന്ന്. അവരെ രണ്ടു പേരെയും ഇല്ലാതാക്കി ട്രോഫിയുമായി വന്ന് നില്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. 50 ലക്ഷത്തിലും ട്രോഫിയിലും മയങ്ങുന്ന ആളല്ല ഞാന്‍. ഡോക്ടറും ബ്ലെസ്ലിയുമായുള്ള എല്ലാ റിലേഷന്‍ഷിപ്പും ഞാന്‍ ഇവിടെ നിര്‍ത്തുകയാണ്.

Anusha

Recent Posts

മഞ്ജു ചേച്ചിയുടെ സ്വീറ്റ്നെസ് എനിക്ക് വേണമെന്നുണ്ട്.എനിക്ക് എപ്പോളും കടപാടുള്ളത് ഈ താരത്തോടാണ്;അനശ്വര

മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര രാജൻ.സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്.സിനിമാ ഇൻഡസ്ട്രിയിൽ ഏറ്റവും നന്ദിയുള്ള ഒരാൾ മഞ്ജു…

1 hour ago

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

3 hours ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

4 hours ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

4 hours ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

4 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

5 hours ago