Film News

ജാമ്യത്തില്‍ ഇറങ്ങിയ ദിലീപ് കാവ്യയെ കൂട്ടി വേങ്ങരയിലെ ഒരു രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെത്തി അമ്പത് ലക്ഷം രൂപ കൈമാറി; സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി

നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ദിലീപും കാവ്യയും വേങ്ങരയിലെ ഒരു രാഷ്ട്രീയ പ്രമുഖന്റെ വീട്ടിലെത്തി അമ്പത് ലക്ഷം രൂപ കൊടുത്തതായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. 50 ലക്ഷം കൊടുത്തുവെന്ന് സുരാജ് തന്നെയാണ് തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ സിഡിആര്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സംവിധായകന്‍ ഈ കാര്യം തുറന്നു പറഞ്ഞത്.

- Advertisement -

ദിലീപ് ജാമ്യത്തിലിറങ്ങി പത്ത് മാസം കഴിഞ്ഞതിന് പിന്നാലെയാണ് കാവ്യയെ കൂട്ടി വേങ്ങരയിലേക്ക് പോയത്. അതേസമയം ദിലീപ് ജയിലില്‍ കിടക്കുന്ന സമയത്ത് സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന സംഘടനയിലെ നേതാവിനെ വേങ്ങരയിലെ വീട്ടിലെത്തി കണ്ടതായും അദ്ദേഹം പറഞ്ഞു.

അവരുടെ സി.ഡി.ആര്‍ പരിശോധിച്ചാല്‍ അക്കാര്യം മനസിലാവും. 6 മണിക്ക് അവര്‍ അവിടെ എത്തിയത്. 7 മണിക്ക് അവിടെ നിന്നും തിരിച്ചു വരുകയും ചെയ്തു. ഇതിന് പിന്നാലെ ദിലീപ് ജാമ്യത്തില്‍ ഇറങ്ങി, പത്ത് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യയെ കൂട്ടി ദിലീപ് ഇവിടേക്ക് പോയി. അന്ന് ഡ്രൈവര്‍ അപ്പുണ്ണിയോടൊപ്പം ആണ് ഇവര്‍ പോയതെന്നും സംവിധായകന്‍ പറഞ്ഞു.

അന്ന് രാത്രിയാണ് അവര്‍ പോയത്. വീട്ടില്‍ നിന്നും ഭക്ഷണം കഴിഞ്ഞ് ഫോട്ടോ എല്ലാം എടുത്താണ് ഇവര്‍ മടങ്ങിയത്. ഇതെല്ലാം രണ്ടു ദിവസത്തിനുള്ളില്‍ പുറത്തുവരും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

 

Anusha

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

1 hour ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

2 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

2 hours ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

2 hours ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

3 hours ago