Celebrity news

ജീവിതത്തിൽ പല പല ആളുകൾ വരും എന്നാലും മക്കൾ ആണ് എല്ലാം. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോൾ ആണ് അവൾ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയത്.

അച്ഛനും അമ്മയ്ക്കും അഭിമാനമാണ് മക്കളുടെ വിജയം എന്ന് നടൻ ദിലീപ്. താരത്തിന്റെ പുതിയ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ബാന്ദ്രയുടെ പ്രമോഷൻ സമയം നൽകിയ അഭിമുഖത്തിലാണ് മക്കളെക്കുറിച്ച് താരം പറയുന്നത്.മകൾ എന്നെന്നും തനിക്ക് അഭിമാനമാണ്. അവൾ പ്ലസ് ടുവിന് പഠിക്കുമ്പോൾ ആണ് ഏറ്റവും വലിയ ട്രോമയിലൂടെ കടന്നു പോയത്, എന്നിട്ടും മീനാക്ഷി നല്ല മാർക്കിൽ പാസായി. ഒരിക്കലും മോളോട് പഠിക്ക് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ല. അവൾ എന്നും തനിക്ക് അഭിമാനമെന്നും ദിലീപ് പറയുന്നുണ്ട്.

- Advertisement -

മീനാക്ഷി അല്ലെങ്കിൽ മഹാലക്ഷ്മി ഒക്കെ സെലിബ്രിറ്റി കിഡ്സ് ആണ്. കാരണം സെലിബ്രിറ്റികളുടെ മക്കളെ അങ്ങനെയാണ് പ്രേക്ഷകർ കാണുന്നത്. സെലിബ്രിറ്റികളുടെ കുടുംബം പ്രേക്ഷകർക്ക് എന്നും ആകാംഷയാണ്. ചില വാർത്തകൾ ഒക്കെ കാണുമ്പൊൾ എന്തിനാ അച്ഛാ ഇങ്ങനെ പറയുന്നത് എന്ന് മകൾ ചോദിക്കാറുണ്ട് അപ്പോൾ ഞാൻ പറയും അതൊക്കെ അങ്ങിനെ നടക്കും ഞാൻ എന്തെല്ലാം കേൾക്കുന്നുണ്ട് എന്ന്. എന്റെ മോളുടെ നല്ല സുഹൃത്താണ് ഞാൻ. രണ്ടുമക്കളിൽ ഒരാൾ സൈലന്റും മറ്റെയാൾ കുറച്ചു വയ്‌ലന്റും ആണെന്നും ദിലീപ് പറയുന്നുണ്ട്.മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോൾ ആണ് അവൾ ഏറ്റവും വലിയ ട്രോമയിലൂടെ കടന്നുപോയത്. അവളെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്ന നിമിഷമാണ് അത്. കാരണം ആ സമയത്താണ് അവൾ നല്ല മാർക്കോടെ പാസ്സായി എൻട്രൻസ് എഴുതുന്നത്. ഒരു വര്ഷം ആണ് അവൾ നീറ്റിനു വേണ്ടി പഠിക്കുന്നത്. ഒരു വര്ഷം ക്രാഷ് കോഴ്സ് ചെയ്തിട്ടാണ് എൻട്രൻസിന് വേണ്ടി ട്രൈ ചെയ്തതും.

എംബിബിഎസ്‌ പാസായതും എല്ലാം അവൾക്ക് അറിയാൻ വയ്യാത്ത വഴികൂടെയാണ്. എനിക്ക് ഇത് പറ്റുമെന്ന് തോന്നുന്നില്ലെന്നും പലകുറി അവൾ എന്നോട് പറഞ്ഞിട്ടുണ്ട്. കുഴപ്പമില്ല, പോയി നോക്കാൻ ആണ് അന്ന് ഞാൻ അവളോട് പറഞ്ഞത്. പയ്യെ പയ്യെ അവൾ നല്ല രീതിയിൽ പരീക്ഷകൾ പാസാകാൻ തുടങ്ങി നല്ല രീതിയിൽ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞു.എനിക്ക് ഒരിക്കൽ പോലും മീനൂട്ടിയോട് പഠിക്ക് പഠിക്ക് എന്നൊക്കെ പറയേണ്ടി വന്നിട്ടില്ല. മോൾക്ക് എന്താണ് വേണ്ടത്, ട്യൂഷൻ വേണോ എന്നൊക്കെ ഞാൻ ചോദിക്കുമായിരുന്നു. കാരണം മെഡിസിൻ നമ്മുടെ ഏരിയ അല്ല. നമ്മൾക്ക് അറിയില്ല അവിടെ എന്താണ് വേണ്ടതെന്ന്. ഇവൾ ഡോക്ടർ ആകുക എന്ന ആഗ്രഹം അല്ലാതെ നമുക്ക് അതിനു അപ്പുറം ഒന്നും അറിയില്ല.ഇന്നിപ്പോൾ അവൾ സർജറിയുടെ കൂടെ നിക്കുന്നു, സർജറി ചെയ്യുന്നു എന്നൊക്കെ കേൾക്കുമ്പോൾ അഭിമാനം ആണ്. കഴിഞ്ഞദിവസം അവൾ സർജറി ചെയ്യുന്ന ഒരു ഫോട്ടോ അയച്ചു തന്നു അതൊക്കെ അഭിമാനം ആണ്. നമ്മുടെ മക്കൾ ഇങ്ങനെ ഒരു നിലയിൽ എത്തി നിൽക്കുമ്പോൾ അഭിമാനം ആണ്. അത് അവളുടെ കാര്യത്തിൽ മാത്രമല്ല, എല്ലാ മക്കളുടെയും കാര്യത്തിൽ അങ്ങനെ ആണ്.അഭിപ്രായ വ്യത്യാസങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടാകും പക്ഷെ നമ്മൾ ജീവിക്കുന്നത് തന്നെ മക്കൾക്ക് വേണ്ടി അല്ലെ. ജീവിതത്തിൽ പല പല ആളുകൾ വരും എന്നാലും മക്കൾ ആണ് എല്ലാം. എല്ലാ അച്ഛനും അമ്മയും അങ്ങനെയാണ്. മോളെ ഒരു കാര്യത്തിലും ഞാൻ ഉപേദശിക്കാൻ നിക്കാറില്ല.

Anusha

Recent Posts

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

1 hour ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

2 hours ago

നല്ല പാരന്റിങ് ഇല്ലാത്ത പെണ്‍കുട്ടികള്‍ ആണെങ്കില്‍ സെക്‌സ് വര്‍ക്കിലേക്ക് പോകും. ആ റാക്കറ്റില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കില്ല.

വനിതാ സ്റ്റണ്ട് മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തിയിലെത്തിയ താരമാണ് കാളി. നിരവധി സിനിമകളില്‍ നടിമാരുടെ ഡ്യൂപ്പായിട്ടൊക്കെ അഭിനയിച്ച് ശ്രദ്ധിക്കപ്പെടാന്‍ താരത്തിന്…

2 hours ago

ദിൽഷ എങ്ങനെയാണ് വിന്നറായതെന്ന് നാട്ടിലുള്ള എല്ലാർക്കും അറിയാം!അതുപോലെ ആവുമോ ജാസ്മിൻ

ജാസ്മിനോ ജിന്റോയോ ഇവരായിരിക്കും ടോപ്പ് ടു എന്നതാണ് ഏറെയും പ്രവചനങ്ങൾ. ഒരു വിഭാ​ഗം ജിന്റോ തന്നെയാകും വിജയിയെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.…

3 hours ago

വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമത്വത്തിനു സാധ്യതയെന്ന് എലോൺ മസ്‌ക്, കേട്ടപാടെ ഇന്ത്യയിലേത് നല്ലതെന്ന് രാജീവ്

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇവിഎം) ഉപയോഗത്തിനെതിരെ ടെസ്‌ല സ്ഥാപകനും സ്പേസ് എക്സ് മേധാവിയുമായ ഇലോൺ മസ്ക്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കാൻ…

4 hours ago

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

6 hours ago