Film News

ഷെയിന്‍ നിഗവുമായി വര്‍ക്ക് ചെയ്തിട്ടില്ല, അതുകൊണ്ട് ആ കാര്യം അറിയത്തില്ല. പക്ഷേ ശ്രീനാഥ് ഭാസിയുമായി വര്‍ക്ക് ചെയ്തിട്ടുണ്ട്; വിലക്കിനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത് കേട്ടോ

കഴിഞ്ഞ ദിവസമാണ് നടന്മാരായ ഷെയിന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകള്‍ വിലക്കിയത്. നടന്മാര്‍ക്ക് എതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു സിനിമാ സംഘടനകള്‍ വിലക്കിയത്.

- Advertisement -

ഇരുവരുമായി സഹകരിക്കില്ല എന്നായിരുന്നു സംഘടകള്‍ അറിയിച്ചത്. ഇപ്പോഴിത ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍.

സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അല്ലെങ്കില്‍ ആരെയും വിലക്കാനോ അവരുടെ ജോലിയില്‍ ഇടപെടാനോ അവര്‍ പോകില്ലെന്നുമാണ് ധ്യാന്‍ പറയുന്നത്.കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.

‘ഷെയിന്‍ നിഗവുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതുകൊണ്ട് ഷെയിനിന്റെ കാര്യം അറിയത്തില്ല. ശ്രീനാഥ് ഭാസിയുമായി വര്‍ക്ക് ചെയ്തിട്ടുണ്ട്.ആ സമയത്ത് ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.എന്തായാലും പ്രോപ്പര്‍ പരാതി ലഭിച്ചത് കൊണ്ടായിരിക്കണമല്ലോ അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരിക്ക. കൃത്യമായി പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും പരാതികള്‍ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്.

അല്ലാണ്ട് പെട്ടൊന്നൊരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികള്‍ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയില്‍ ഇടപെടാനോ ഒരു സംഘടനയും പോകില്ല. സത്യസന്ധമായിട്ടുള്ള പരാതികള്‍ ആയിരിക്കാം’, എന്നാണ് ധ്യാന്‍ പറഞ്ഞത്.

 

Abin Sunny

Recent Posts

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

13 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

14 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

14 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

15 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

15 hours ago

കാമുകന് പിറന്നാളാശംസകൾ നേർന്നു ശാലിൻ സോയ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാലിൻ സോയ. ബാലതാരം ആയിട്ടാണ് ഇവർ മലയാളത്തിൽ കരിയർ ആരംഭിച്ചത്. ഇവരുടെ…

16 hours ago