Film News

‘ഞാന്‍ അമേരിക്കയില്‍ നിന്ന് വന്ന സായിപ്പൊന്നുമല്ല, മലബാറുകാരനാണ്’; തിരുവമ്പാടി വിവാദത്തില്‍ മറുപടിയുമായി ധ്യാന്‍ ശ്രീനിവാസന്‍

സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഇന്റര്‍വ്യൂവില്‍ തിരുവനമ്പാടിയെക്കുറിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് വിവാദമായിരുന്നു. കൊറോണ വന്നതും പ്രേം നസീര്‍ മരിച്ചതുമൊന്നുമറിയാത്ത നാടാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയെന്നാണ് ധ്യാന്‍ പറഞ്ഞത്. ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശത്തിനെതിരെ തിരുവമ്പാടി എം.എല്‍.എ. ലിന്റോ ജോസഫ് രംഗത്തു വന്നിരുന്നു.

- Advertisement -

ഓണംകേറാമൂലയല്ല, അഭിമാനമാണ് തിരുവമ്പാടിയെന്ന് പറഞ്ഞ് ലിന്റോ ജോസഫ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. തിരുവമ്പാടിയെക്കുറിച്ചുള്ള പ്രസ്താവന തിരുത്താന്‍ ധ്യാന്‍ തയ്യാറാവണമെന്നും എം.എല്‍.എ. ആവശ്യപ്പെട്ടു. ഇപ്പോഴിതാ പ്രസ്താവനയില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

ഫേസ്ബുക്കില്‍ ഒരു അഭിമുഖത്തിന്റെ ക്ലിപ്പ് അടക്കമാണ് ധ്യാന്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. താന്‍ അമേരിക്കയില്‍ നിന്ന് വന്ന സായിപ്പൊന്നുമല്ലെന്നും മലബാറുകാരനാണെന്നും അതുകൊണ്ട് തന്നെ തന്റെ സ്വന്തം നാട്ടില്‍ ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയായിരുന്നു അവിടെയുമെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. മലബാറുകാരോട് എന്നും സ്‌നേഹക്കൂടുതല്‍ തന്നെയുള്ളു. വെറുപ്പിക്കാന്‍ വെറും 2 സെക്കന്‍ഡ് മതി. താന്‍ വെറുപ്പിച്ചിട്ടുണ്ടെങ്കില്‍ എത്ര തെറി വിളിച്ചാലും തനിക്ക് അവിടെ ഉള്ള ആള്‍ക്കാരോട് നന്ദിയും സ്നേഹവും മാത്രമേ ഉള്ളൂ. അവിടെ ഉള്ള ആള്‍ക്കാരുടെ സഹകരണം ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നുവെന്നും ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഏറെ പ്രിയപ്പെട്ട തിരുവമ്പാടിക്കാരോട്.

ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞ കാര്യം നിങ്ങളില്‍ പലര്‍ക്കും വിഷമമുണ്ടാക്കി എന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഈ പോസ്റ്റ്. ആ ഇന്റര്‍വ്യൂ കണ്ടു കാണുമല്ലോ..? കോവിഡ് കാലത്തെ ഷൂട്ട് എങ്ങനെ ഉണ്ടായിരുന്നു എന്നായിരുന്നു അതിലെ ചോദ്യം. എന്റെ കൂടെ ഉണ്ടായിരുന്ന ഗോവിന്ദ് പറഞ്ഞത് ഇതായിരുന്നു.. ഒരു മലയുടെ മുകളില്‍ കയറിയതിന് പിന്നെ അവിടെ തന്നെ ആയിരുന്നു. കൊറോണ വന്നത് പോലും അറിയാത്ത ആള്‍ക്കാരാണ് അവിടെ എന്നാണ് ഞാന്‍ പറഞ്ഞ കാര്യം.

കോഴിക്കോട്, നിലമ്പൂര്‍, മുക്കം, തിരുവമ്പാടി, ആനക്കാംപൊയില്‍, പൂവാറംതോട് എന്നിങ്ങനെ പല സ്ഥലങ്ങളിലാണ് ഞങ്ങള്‍ ആ സിനിമ ഷൂട്ട് ചെയ്തത്. തിരുവമ്പാടിയും പൂവാറംതോടും കഴിഞ്ഞ് ഒരു കുന്നിന്റെ മുകളിലുള്ള വീട്ടിലായിരുന്നു പകുതിയോളം ദിവസം ഷൂട്ടിംഗ് നടത്തിയത്. അവിടെ അധികം വീടുകള്‍ ഇല്ലാത്തതിനാല്‍ ആള്‍ക്കാരും പൊതുവേ കുറവായിരുന്നു. കൊറോണ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന സമയം ആയിരുന്നിട്ട് പോലും ചുറ്റുവട്ടത്തുള്ള ആരും തന്നെ മാസ്‌ക് വെച്ചതായി കണ്ടില്ല. ഒരു ദിവസം അവിടെ ഷൂട്ട് കാണാന്‍ വേണ്ടി വന്ന കുറച്ചു പിള്ളേരോട് ‘ഡാ ഇവിടെ ആരും മാസ്‌ക് ഒന്നും വെക്കാറില്ലേ?’ എന്ന് ഞാന്‍ ചോദിച്ചു. എന്ത് മാസ്‌ക് ചേട്ടാ എന്ന് അവര്‍ തിരിച്ചു ചോദിച്ചു. നിങ്ങള്‍ കൊറോണ വന്നതൊന്നും അറിഞ്ഞില്ലേ എന്ന് ഞാന്‍ അപ്പോള്‍ ചോദിച്ചു. തിരിച്ച് അവന്‍ എന്നോട് അല്ല നിങ്ങളും വെച്ചിട്ടില്ലല്ലോ? നിങ്ങളും അറിഞ്ഞില്ലേ ഭായ്? എന്ന് ഒരു മറുചോദ്യം. ഞാനും ചിരിച്ചു.. അവരും ചിരിച്ചു. ഒരു ഫോട്ടോ എടുത്തു പോയി.

ഞാന്‍ ഈ പറഞ്ഞതും ഉദ്ദേശിച്ചതുമായ സ്ഥലം ഏകദേശം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒതുങ്ങി നില്‍ക്കുന്ന കുറച്ച് ഉള്ളിലേക്ക് കയറി നില്‍ക്കുന്ന സ്ഥലമാണ്. താഴോട്ട് വന്നാലാണ് തിരുവമ്പാടി ടൗണും മുക്കവുമെല്ലാം. അവിടെ ഒക്കെ ഉള്ള എല്ലാവരും തന്നെ മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്തിരുന്നു. പിന്നീട് കോഴിക്കോട് ഉള്‍പ്പെടെ ആ ജില്ലയിലെ പല ഭാഗങ്ങളില്‍ ആ സിനിമ ഷൂട്ട് ചെയ്യുകയും ചെയ്തു. ഇപ്പോള്‍ ആ ജില്ലയിലെ മുഴുവന്‍ ആള്‍ക്കാരുടെയും തെറി കേള്‍ക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ‘ഡാ ചെറ്റേ കോഴിക്കോട് ഓണംകേറാ മൂലയാണോടാ..?, മുക്കം ഓണംകേറാ മൂലയാണോടാ തെണ്ടി..? ഇനി നീ തിരുവമ്പാടിക്ക് വാ.. കാണിച്ച് തരാം..’ എന്നിങ്ങനെ ആ ജില്ല വിട്ട് മലപ്പുറത്ത് നിന്നും നിലമ്പൂര്‍ നിന്നുമെല്ലാം തെറിയാണ്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് നിലമ്പൂര്‍ ആയിരുന്നു..!

ഞാന്‍ അമേരിക്കയില്‍ നിന്നും വന്ന സായിപ്പൊന്നുമല്ല. ഞാനും മലബാറുകാരനാണ്.. കണ്ണൂര്‍ക്കാരനാണ്. അത് കൊണ്ട് തന്നെ എന്റെ സ്വന്തം നാട്ടില്‍ ഷൂട്ട് ചെയ്യുന്നത് പോലെ തന്നെയായിരുന്നു അവിടെയും. മലബാറുകാരോട് എന്നും സ്‌നേഹക്കൂടുതല്‍ തന്നെയുള്ളു. വെറുപ്പിക്കാന്‍ വെറും 2 സെക്കന്‍ഡ് മതി. ഞാന്‍ നിങ്ങളെ വെറുപ്പിച്ചിട്ടുണ്ടെങ്കില്‍.. ഇനി ഇപ്പോള്‍ എത്ര തെറി വിളിച്ചാലും എനിക്ക് അവിടെ ഉള്ള ആള്‍ക്കാരോട് നന്ദിയും സ്നേഹവും മാത്രമേ ഉള്ളൂ. അവിടെ ഉള്ള ആള്‍ക്കാരുടെ സഹകരണം ഇല്ലായിരുന്നുവെങ്കില്‍ ഈ സിനിമ സംഭവിക്കില്ലായിരുന്നു. അപ്പോള്‍ പറഞ്ഞ് വന്നത് ഒരു ഇന്റര്‍വ്യൂവിന്റെ ഒരു ചെറിയ ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചത് കൊണ്ട് ഞാനും ഒരു ഇന്റര്‍വ്യൂവിന്റെ ചെറിയ ഭാഗം കട്ട് ചെയ്ത് ഇതിന്റെ താഴെ കൊടുക്കുന്നുണ്ട്. അത് കൂടെ ഒന്ന് കാണണം..! അതേ ദിവസം കൊടുത്ത മറ്റൊരു ഇന്റര്‍വ്യൂ.

ജട: നല്ലത് പറയുന്നത് കേള്‍ക്കാന്‍ പൊതുവേ ആളുകള്‍ കുറവാണ്..!

Rathi VK

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

9 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

9 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

10 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

10 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

11 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

12 hours ago