Celebrity news

അച്ഛനെ ചീത്തവിളിച്ചിട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത്.മാസങ്ങളോളം വീട്ടിലിരുന്ന് വെളിച്ചം പോലും കാണാതെ ഇരുന്ന് മദ്യപിച്ചിട്ടുണ്ട്

മലയാളികൾക്ക് ഇഷ്ടമുള്ള താരമാണ് ധ്യാൻ ശ്രീനിവാസൻ.മദ്യവും ലഹരിയും തന്റെ ജീവിതത്തെ ഒരുപാട് നശിപ്പിച്ചുവെന്ന് പറയുകയാണ് താരം.നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ മനോരമ ന്യൂസിനോടായിരുന്നു താരത്തിന്റെ പ്രതികരണം.താരത്തിന്റെ വാക്കുകൾ ഇതാണ്,ഞാനൊരു നെപ്പോ കിഡ് ആണല്ലോ. ഞാൻ ഒരു കാലത്ത് ഭയങ്കര ആൽക്കഹോളിക്ക് ആയിരുന്നു. ഏത് നേരവും മദ്യപിക്കും.വേറെ പണിയൊന്നുമില്ല. ഇതേ ചെയ്യാനുള്ളൂ,മാസങ്ങളോളം വീട്ടിലിരുന്ന് വെളിച്ചം പോലും കാണാതെ ഇരുന്ന് മദ്യപിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ രസം ഈ കാലഘട്ടത്തിനിടയിൽ എനിക്ക് പ്രണയമുണ്ടായിരുന്നു. കുടുംബവുമായി ആ സമയത്തും ഇമോഷ്ണലി അറ്റാച്ച്ഡ് ആയിരുന്നു.അടിച്ചിട്ടാണെങ്കിലും ഞാൻ വീട്ടിൽ പോകും. ക്ലോസ് സർക്കിളിൽ ഞാൻ വളരെ ന്യൂയിസെൻസ് ആയിരുന്നു ഞാൻ.

- Advertisement -

അതെ സമയം കല്യാണത്തിന്റെ തലേന്ന് പോലും ഫിറ്റായി ചീട്ടുകളിയാരുന്നു. 2017 ലാണ്. കൂട്ടത്തിൽ ബോധമുള്ളവനാണ് എന്നെ കണ്ണൂരെത്തിക്കുന്നത്. അവിടെ വെച്ചും കുടിച്ചു. രാവിലെയും കഴിച്ചു. മണ്ഡപലത്തിൽ എത്തുമ്പോൾ നിറയെ ആളാണ്. കോടിയേരി ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നു. ശ്രീനിവാസന്റെ മകനാണല്ലോ.ഓർഗാനിക് സദ്യയായിരുന്നു കല്ല്യാണത്തിന്. ഞാൻ ഇവിടുന്ന് പോകുമെന്നൊക്കെ പറഞ്ഞു. എനിക്ക് പോകാനുള്ള കാറിനൊക്കെ പൂവൊട്ടിച്ചതിന് ബഹളം വെച്ചു. ഞാൻ കല്ല്യാണം കഴിക്കുന്നതൊക്കെ വീട്ടുകാർക്ക് വലിയ കാര്യമായിരുന്നു.ഞാൻ നശിച്ച് പോകുമെന്ന് ആളുകൾ വിചാരിച്ചതാണ്. അങ്ങനെയുളളൊരാൾ ആയിരുന്നു. വളരെ സിനിമാറ്റിക്ക് ആയിരുന്നു ജീവിതം. അച്ഛൻ എന്നെ ഇറക്കി വിടുന്നു, എനിക്ക് സ്ട്രോക്ക് വരുന്നു. ഞാൻ കാരണം പുള്ളിയുടെ കരിയർ ഇല്ലാതായെന്നൊക്കെ പറഞ്ഞു.എന്നെ നന്നാക്കിയെടുക്കാനായി വീട്ടുകാർ ഒരുപാട് ശ്രമിച്ചിരുന്നു.പ്ലസ് വൺ , പ്ലസ് ടു കാലത്തൊക്കെ രണ്ട് സ്കൂളൊക്കെ മാറ്റിയിട്ടുണ്ട്. 2013 കഴിഞ്ഞപ്പോൾ മദ്യപാനം നിർത്തി ഓർഗാനിക് രീതികളിലേക്ക് മാറുന്നു.

2013 മുതൽ മദ്യപാനം ഞാൻ കുറച്ചിരുന്നു. അച്ഛനെ ചീത്തവിളിച്ചിട്ടാണ് ഞാൻ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നത്. ബോധം വന്നപ്പോഴാണ് ഞാൻ വീട്ടിൽ നിന്ന് പുറത്തായത് അറിയുന്നത്.സിനിമ എന്റെ റീഹാബ് ആയിരുന്നു. 2019 ഓടെ കൂടി കുഞ്ഞ് ജനിച്ചപ്പോഴാണ് മാറ്റം വന്നത്. ഞാൻ ഇതുപോലെ വലിച്ചിരിക്കുമ്പോഴാണ് കുഞ്ഞ് ജനിക്കുന്നത്. കൂട്ടുകാരനൊപ്പം ഇരിക്കുമ്പോഴാണ് എനിക്ക് ഭാര്യയുടെ കോൾ വരുന്നത്. നിങ്ങളെന്താണ് മനുഷ്യാ ചെയ്യുന്നതെന്നൊക്കെ അവൾ വിളിച്ച് ചോദിച്ചു. അവസാനം ഞാൻ ആശുപത്രിയിൽ എത്തിയപ്പോൾ എന്റെ കൈയ്യിലൊരു കുഞ്ഞിനെ വെച്ച് തരികയാണ്. അവൾ വന്നതോട് കൂടിയാണ് എന്റെ ജീവിതമാകെ തകിടം മറിയുന്നത്. എന്റെ ജീവിതം തുലച്ചത്, പഠനം ഇല്ലാതാക്കിയത്, പ്രണയം ഇല്ലാതാക്കിയത് എല്ലാം സിന്തറ്റിക് ആയിരുന്നു. എന്റെ കോളേജ് സമയത്ത് ഭീകരമായി ഞാൻ സിന്തറ്റിക് ഉപയോഗിച്ചിട്ടുണ്ട്. തിന്നുന്നത് പോലെയായിരുന്നു. മദ്യവും സിന്തറ്റിക്കും കൂടെ ആയപ്പോൾ അച്ഛനെ വിളിച്ച് ചീത്തവിളിച്ചു.ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു.ആ കാലമൊക്കെ ഞാൻ നശിച്ച കാലമായിട്ടാണ് കണക്കാക്കുന്നതെന്നും താരം പറഞ്ഞു.

Anusha

Recent Posts

എടോ മേലാൽ എന്റെ വീട്ടുകാരെ പറഞ്ഞാലുണ്ടല്ലോ.ജിന്റോയും ജാസ്മിനും ലൈവിൽ വാക്ക് തർക്കത്തിൽ,നന്ദനയുടെ കുടുംബത്തോട് ജിന്റോ പറഞ്ഞത് എന്ത്

ബിഗ്ബോസ് ഹൗസിൽ ഇപ്പോൾ ജിന്റോയും ജാസ്മിനും തമ്മിൽ ഒരു ബഹളം ഉണ്ടായിരിക്കുകയാണ്. ജിന്റോ തന്റെ വീട്ടുകാരെ പറഞ്ഞെന്ന് പറഞ്ഞാണ് ജാസ്മിൻ…

12 mins ago

ജാസ്മിന്‍കുട്ടി പുറത്തേക്ക് ഇറങ്ങിയാല്‍ എങ്ങനെ ജീവിക്കും… അവള്‍ക്ക് കല്യാണം കഴിക്കാന്‍ പറ്റുമോ.ജാസ്മിന്‍ ബി കെയര്‍ഫുള്‍.കുറിപ്പ് വൈറൽ

ബിഗ്ബോസിൽ ഗബ്രി പുറത്തായതോടെ ജാസ്മിന്‍ ഇമോഷണലി തകര്‍ന്നു പോയിരുന്നു. പക്ഷെ ജാസ്മിന്‍ നേരത്തെ ഉണ്ടായിരുന്നതിനേക്കാളും കൂടുതല്‍ ശക്തമായി ഗെയിം കളിക്കാന്‍…

2 hours ago

അമ്മയുടെ രഹസ്യബന്ധം മകൾ അറിഞ്ഞു.പുറത്തറിയിക്കുമെന്ന് ഭയന്നു; കാമുകന്റെ സഹായത്തോടെ മകളെ കൊലപ്പെടുത്തി പൊട്ടകിണറ്റില്‍ ഉപേക്ഷിച്ചു!

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിന തടവ് ശിക്ഷ. നെടുമങ്ങാട് മീര വധക്കേസിലാണ് വിധി. അമ്മയും…

2 hours ago

മൂക്കട്ട എന്നോ കുളിക്കാത്തവൾ എന്നോ ജബ്രി എന്നോ വിളിച്ചു അതിക്ഷേപിച്ചോളൂ,ഇമ്മാതിരി ചീപ്പ് കാര്യം പറയരുത്

ബിഗ്ബോസിലൂടെ നിരവധി ആരാധകരെ ഉണ്ടാക്കിയ താരമാണ് ജാസ്മിൻ ജാഫർ.മുന്‍ ബിഗ് ബോസ് ജേതാവ് ഉന്നയിച്ച ചില കാര്യങ്ങളുമായി ചേർത്തുവെച്ചുകൊണ്ടാണ് ജാസ്മിനെതിരായ…

3 hours ago

42 കൊല്ലമായി, വിട്ടിട്ടില്ല, ഇനി വിടത്തില്ല.തെറ്റുകൾ വന്നാൽ ക്ഷമിക്കണം.ഹൃദയഭേദകമായ മമ്മൂട്ടിയുടെ വാക്കുകൾ

നാല്‍പ്പത്തിരണ്ടു കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ടെന്നും ഇനിയും തന്നെ കൈവിടില്ലെന്നും മമ്മൂട്ടി.ടര്‍ബോയുടെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടി…

3 hours ago

ജിന്റോ ബിഗ്ബോസിൽ പ്രതിഫലം വാങ്ങാതെ മത്സരിക്കുന്നുവോ? സായിയോട് പറഞ്ഞ വീഡിയോ വൈറൽ

ഇത്തവണത്തെ ബിഗ് ബോസിൽ ചിലർ പ്രതിഫലം വാങ്ങാതെ പങ്കെടുത്തിട്ടുണ്ടെന്ന ചർച്ചകൾ ബിഗ് ബോസ് ആരാധക ഗ്രൂപ്പുകളിൽ നടന്നിരുന്നു. പുറത്തായതിന് പിന്നാലെ…

3 hours ago