ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റിഷോയിലൂടെയാണ് മലയാളികൾക്ക് ദിൽഷ പ്രസന്നനെ പരിചിതം.പിന്നീട് ബിഗ്ബോസിൽ മത്സരാർഥി ആയി എത്തിയതോടെ താരം കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു.പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡാന്‍സിനും സെലിബ്രിറ്റി ലൈഫിനും എല്ലാം ബ്രേക്ക് കൊടുത്ത് ദില്‍ഷ ബാഗ്ലൂരില്‍ ജോലിക്ക് കയറിയിരുന്നു.പിന്നീടാണ് ബിഗ്ബോസിലൂടെ താരം വീണ്ടും വരുന്നത്.അതെ സമയം ഷോയില്‍ വച്ച് താന്‍ കരിയറില്‍ നിന്ന് വിട്ടു നിന്നത് മോശമായിപ്പോയി, ഇനി ഏറ്റവും ഇഷ്ടപ്പെട്ട നൃത്തവും അഭിനയവും തന്നെയായിരിക്കും കരിയര്‍ എന്ന് പറഞ്ഞ് ദില്‍ഷ തിരിച്ചെത്തി. പിന്നീട് ഡാന്‍സ് ഷോകളും റീല്‍സും ഒക്കെയായി ദില്‍ഷ തിരക്കിലായി. അതിനിടയില്‍ ഒരു സിനിമയും കരാറ് ചെയ്തു. തന്റെ വിശേഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം അറിയിക്കാറുമുണ്ട്.
ഷോയിൽ നിന്നെല്ലാം ദില്‍ഷ ഏറ്റവും അധികം സംസാരിച്ചത് തന്റെ കുടുംബത്തെ കുറിച്ചാണ്. ചേച്ചിമാരും അമ്മയും അച്ഛനും അടങ്ങുന്ന തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ദില്‍ഷ ഇമോഷണലാവുന്നതും കാണാമായിരുന്നു. പുറത്തിറങ്ങിയതിന് ശേഷം ദില്‍ഷ പങ്കുവയ്ക്കുന്ന ഓരോ കുടുംബ ചിത്രത്തിനും നല്ല സ്വീകരണം ലഭിക്കാറുമുണ്ട്. ഏറ്റവും ഒടുവില്‍ പങ്കുവച്ച ഏതാനും ഫോട്ടോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്.എന്റെ സ്വന്തം എന്ന് പറഞ്ഞ് പങ്കുവച്ച ഫോട്ടോസില്‍ ആ കുടംബത്തിന്റെ ഒത്തൊരുമയും സ്നേഹവും സന്തോഷവും എല്ലാം കാണാം. അമ്മയും അച്ഛനും ചേച്ചിമാരും, മൂത്ത ചേച്ചിയുടെ മകളും ഫോട്ടോയിലുണ്ട്. ഈ മൂന്ന് പെണ്‍കുട്ടികളെയും (ദില്‍ഷയും ചേച്ചിമാരും) കാണുമ്പോള്‍ അസൂയ തോന്നുന്നു, ഇതുപോലൊരു ചേച്ചിയോ അനിയത്തിയോ എനിക്കില്ലാതെ പോയല്ലോ എന്നോര്‍ത്ത്- എന്നാണ് ഒരാളുടെ കമന്റ്. വീട്ടിലെ മറ്റുള്ളവരില്‍ നിന്ന് ദില്‍ഷ വേറിട്ടു നില്ക്കുന്നു, ദില്‍ഷയ്ക്ക് അവരുടെ ആരുടെയും സ്കിന്‍ ടോണ്‍ അല്ല എന്നാണ് വേറൊരാളുടെ കമന്റ്.
മറ്റൊന്ന്,ഷോയ്ക്ക് ശേഷം ദില്‍ഷയ്ക്ക് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ക്കും സോഷ്യല്‍ മീഡിയ അറ്റാക്കുകള്‍ക്കും ഇരയാകേണ്ടി വന്നിരുന്നു. അപ്പോഴൊക്കെ രണ്ട് ചേച്ചിമാരും താരത്തെ ഇടം വലം നിന്ന് സപ്പോര്‍ട്ട് ചെയ്യുന്ന കാഴ്ചയ്ക്കും ആരാധകര്‍ സാക്ഷിയാണ്. അന്നും ദില്‍ഷയുടെ കുടുംബത്തിന്റെ സ്നേഹത്തെ കുറിച്ചും, ദില്‍ഷയ്ക്ക് നല്കുന്ന പിന്തുണയെ കുറിച്ചുമെല്ലാം ആരാധകര്‍ സംസാരിച്ചിരുന്നു.