ഈ കഴിഞ്ഞ ദിവസം കോട്ടയം കഞ്ഞിക്കുഴിയിൽ ഉള്ള ധർമൂസ് ഫിഷ് ഹബിൽ നിന്നും ഏതാണ്ട് 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തിരുന്നു. ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ അടയ്ക്കാനുള്ള നോട്ടീസ് സ്ഥാപനത്തിന് നൽകുകയും ചെയ്തു. സംഭവത്തിൽ പ്രതികരിക്കുകയാണ് ധർമ്മജൻ ഇപ്പോൾ. കോട്ടയത്ത് പിടിച്ചത് ധർമൂസ് ഫിഷ് ഹബിൻ്റെ മീനല്ല എന്ന് താരം പറയുന്നു.
ഫ്രഷ് ആയിട്ടുള്ള മീൻ ആണ് ഫ്രാഞ്ചൈസികൾ ക്ക് എത്തിച്ചു കൊടുക്കുന്നത്. ഫ്രാഞ്ചൈസിയുടെ പേരുവെച്ച് ചിലർ തങ്ങൾ എത്തിക്കാത്ത മീൻ വിൽക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ലാഭം കൂട്ടാൻ വേണ്ടി ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവരുടെ ഫ്രാഞ്ചൈസി തിരിച്ചെടുക്കുമെന്ന് ധർമ്മജൻ വ്യക്തമാക്കി.
സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ പരിശോധനകൾ തുടരുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തിരച്ചിലുകൾ ഇൽ നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയതും, ഭക്ഷ്യയോഗ്യമല്ലാത്ത തുമായ ആഹാരസാധനങ്ങൾ പിടിച്ചെടുത്തു. നിരവധി കടകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
എന്തൊക്കെയായാലും ഇത്തരം ചെറിയ നടപടികൾ കൊണ്ട് എന്തെങ്കിലും കാര്യം ഉണ്ടാവുമോ എന്നാണ് പല ആളുകളും ചോദിക്കുന്നത്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ നിയമം ശക്തമാക്കേണ്ടതിൻറെ ആവശ്യകത ഏറെയാണ് എന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിയമം ശക്തമാക്കിയാൽ തന്നെ ഇത്തരത്തിലുള്ള പ്രവർത്തികൾ കുറയുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.