Film News

പൂജക്ക് വിജയിയുമായി ഏറ്റുമുട്ടാന്‍ ധനുഷ് വരുന്നു; വിജയം ആര്‍ക്ക് ഒപ്പമായിരിക്കുമെന്ന ആകാംക്ഷയില്‍ സിനിമ പ്രേമികള്‍

ധനുഷ് ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ‘ക്യാപ്റ്റന്‍ മില്ലെര്‍’. അരുണ്‍ മതേശ്വരന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍ മേല്‍ വലിയ പ്രതീക്ഷയാണ് സിനിമ പ്രേമികള്‍ വച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി എത്തിയ ഫസ്റ്റ്‌ലുക്ക് കണ്ട് ത്രില്ലടിച്ചു നില്‍ക്കുകയാണ് പ്രേക്ഷകര്‍.

- Advertisement -

ചിത്രത്തിന്റെ ടീസര്‍ ജൂലൈയില്‍ പുറത്തുവിടുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ ഉടനെ പുറത്ത് വരുമെന്ന സന്തോഷത്തില്‍ ഇരിക്കുന്ന ധനുഷ് ആരാധകരില്‍ ആശങ്ക ഉണ്ടാക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.

ചിത്രത്തിന്റെ റിലീസ് ദീപാവലിക്ക് മുന്‍പേ ഉണ്ടാകുമെന്നാണ് വിവരം. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സത്യജ്യോതി ഫിലിംസ് ഉടമ ത്യാഗരാജന്‍ തന്നെയാണ് അടുത്തിടെ ഈ കാര്യം വ്യക്തമാക്കിയത്. അതായത് ഒക്ടോബര്‍ മാസത്തില്‍ ചിലപ്പോള്‍ ക്യാപ്റ്റന്‍ മില്ലെര്‍ റിലീസാകും എന്നാണ് സൂചന.

ഒക്ടോബറിലെ പൂജ അവധിയാണ് ക്യാപ്റ്റന്‍ മില്ലെര്‍ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം. ഒക്ടോബറില്‍ തന്നെയാകും ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോയും റിലീസ് വച്ചിരിക്കുന്നതും.

അതുകൊണ്ട് പൂജ അവധിക്കാലത്ത് ഒരു ധനുഷ്- വിജയ് ക്ലാഷിന് സാധ്യതയുണ്ടെന്നാണ് കോളിവുഡില്‍ നിന്നുള്ള വാര്‍ത്ത. ധനുഷ് ചിത്രത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷ ഉണ്ടെങ്കിലും ലോകേഷ്-വിജയ് ചിത്രമെന്ന നിലയില്‍ ലിയോയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ധനുഷ് ചിത്രത്തിന് ലഭിക്കുമോ എന്ന ഭയമാണ് ആരാധകര്‍ക്ക്.

വിക്രം വന്‍ വിജയമായിരുന്ന സാഹചര്യത്തില്‍ ലോകേഷ് ചിത്രത്തിന് വലിയ സ്വീകാര്യത കിട്ടും, ഇത് ക്യാപ്റ്റന്‍ മില്ലറിനെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് ആരാധകര്‍ സംശയിക്കുന്നത്.

 

Abin Sunny

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

55 mins ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

59 mins ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

1 hour ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

1 hour ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

14 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

15 hours ago