Categories: Film News

ധനുഷിന്റെ നായികയായി രജിഷ വിജയന്‍, ചിത്രത്തിന്റെ പൂജ കഴിഞ്ഞു

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ ‘എലി’യായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രജിഷ വിജയന്‍.തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയ സ്റ്റാന്‍ഡ് അപ്പാണ്‌ രജിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ഇപ്പോഴിതാ താരം തമിഴ് ചലച്ചിത്രരംഗത്തേക്ക് കടക്കുകയാണ്‌.പരിയേറും പെരുമാള്‍ എന്ന ഹിറ്റ്‌

- Advertisement -

ചിത്രത്തിനുശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ യുവതാരം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച പരിയേറും പെരുമാള്‍ തമിഴ്‌നാടിനു പുറമെ കേരളത്തിലും വന്‍ ചര്‍ച്ചയായിരുന്നു.ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയായിരുന്നു കേരളത്തില്‍ നിന്നും ലഭിച്ചത്.

ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണ് കര്‍ണന്‍.ചിത്രത്തില്‍ സൂപ്പര്‍താരം ധനുഷിന്റെ നായികയായിട്ടാണ് രജിഷ എത്തുന്നത്.മലയാള താരം ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.യോഗി ബാബു,നടരാജന്‍

സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ സന്തോഷ് നാരായണന്‍ ആണ് ഈ ചിത്രത്തിലും സംഗീതമൊരുക്കുന്നത്.ധനുഷിനൊപ്പം മൂന്നാം തവണയാണ് സന്തോഷ് ഒരുമിക്കുന്നത്.വട ചെന്നൈ,കൊടി എന്നിവയായിരുന്നു ഇവരുവരും നേരത്തെ ഒരുമിച്ച ചിത്രങ്ങള്‍.വി ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Athul

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

9 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

9 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

10 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

10 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

10 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

11 hours ago