Film News

നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? പക്ഷേ, ഞാൻ കണ്ടിട്ടുണ്ട് – വികാരനിർഭര കുറിപ്പുമായി ദേവൻ

നടൻ ദേവൻറെ കുറിപ്പാണ് ഡോക്ടർ ഡെയിൽ ശ്രദ്ധേയമാകുന്നത്. ഇന്ന് ഡോക്ടേഴ്സ് ഡേ. ലോകത്തിലെ എല്ലാ ഡോക്ടേഴ്‌സിനും ഈ ദിനത്തിൽ തൻറെ ആശംസകൾ. ആദ്യം ഓർമ്മയിൽ വരുന്നത് ആറാം വയസ്സിൽ ഡിഫ്റ്റീരിയ രോഗം ചികിത്സിച്ച് ഭേദമാക്കി തനിക്ക് ജീവൻ തിരിച്ചു തന്ന് ഡോക്ടർ സണ്ണിയെ ആണ്. ഒരു ഡോക്ടർ ദൈവമാകുന്ന ചില നിമിഷങ്ങൾ. പിന്നീട് തൻ്റെ മുന്നിൽ ഡോക്ടർ ദൈവമാകുന്ന നിമിഷങ്ങൾ തൻറെ അളിയൻ ഡോക്ടർ രവീന്ദ്രനാഥൻ്റെ കൂടെ ഉള്ളതാണ്. തൻറെ ജീവിതത്തിൽ കണ്ട ഏറ്റവും പ്രഗൽഭനായ ഡോക്ടർ. ഒരു മെഡിക്കൽ മാന്ത്രികൻ. സമാനതകളില്ലാത്ത കഴിവും മനസ്സുമുള്ള ഒരാൾ.

- Advertisement -

പക്ഷേ നാൽപ്പത്തിരണ്ടാം വയസ്സിൽ അളിയനെ ദൈവം വിളിച്ചു കൊണ്ടുപോയി. നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ? ഉണ്ട്, ഒരു ഡോക്ടറേയും നഴ്സിനെയും ചൂണ്ടിക്കാണിച്ച് നമുക്ക് പറയാം. അങ്ങനെ ദൈവത്തെ പോലെ ഉള്ള ആ നല്ല മനുഷ്യരുടെ ദിനമായി ജൂലൈ ഒന്ന് നമ്മൾ ഓർക്കുന്നു. അവരുടെ സേവനം മനുഷ്യർക്ക് ഒരു കാലത്തും മറക്കാൻ ആവില്ല. ആ നല്ല മനുഷ്യർക്ക് അഭിവാദ്യങ്ങളും ആദരവും അർപ്പിക്കുന്നു ഈ ദിനത്തിൽ. ഇത് എഴുതി കഴിഞ്ഞപ്പോൾ മനസ്സിൽ വന്ന ഒരു ദുഃഖത്തിന് കഥ നിങ്ങളോട് പറയാൻ തോന്നുന്നു തനിക്ക്. കോവിഡിനു മുൻപ് ജൂലൈ 2019 ആണ് സമയം. കൊച്ചിയിലെ ഒരു സ്വകാര്യ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐസിയുവിന് പുറത്ത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തങ്ങൾ.

താൻ, ചേച്ചി, രവിച്ചേട്ടൻ, ബാബു, ലിവി, ലതിക, ലച്ചു സുനിൽ. ഗ്ലാസ് വാതിലിന് ദ്വാരത്തിലൂടെ ഇടയ്ക്കിടെ താൻ അകത്തേക്ക് നോക്കുന്നുണ്ട്. മുഖത്തും ശരീരത്തിലും എല്ലാം മെഡിക്കൽ ട്യൂബുകൾ ഫിക്സ് ചെയ്തു കിടക്കുകയാണ് അവൾ. തൻറെ സുമ. കഴിക്കാൻ പാടില്ലെന്ന് ഡോക്ടർ പറഞ്ഞ ഐസ്ക്രീം കഴിച്ച് അലർജിയായി ശ്വാസം തടസ്സപ്പെട്ട് വളരെ ക്രിട്ടിക്കൽ ആയി കിടക്കുകയാണ് അവൾ. മൂന്നാം ദിവസം റൂമിലേക്ക് മാറ്റി. ഡോക്ടർ പറഞ്ഞു ഇന്ന് കൂടി നോക്കിയിട്ട് നാളെ ഡിസ്ചാർജ് ചെയ്യാം. പിറ്റേ ദിവസം അവൾക്ക് രാവിലെ ശ്വാസം തടസ്സപ്പെട്ടു. സിസിയു വിലേക്ക് വീണ്ടും മാറ്റി. ഡോക്ടർ ചോദിച്ചു കഴിഞ്ഞദിവസങ്ങളിൽ ക്രൗഡ് ഉള്ള സ്ഥലത്ത് സുമ പോയിരുന്നോ. ഇല്ലെന്ന് താൻ പറഞ്ഞു. അവൾ അങ്ങനെ പുറത്തു പോകാറില്ല. അപ്പോൾ ഡോക്ടർ പറഞ്ഞു. എച്ച് വൺ എൻ വൺ എന്ന വൈറസ് ഇൻഫെക്ഷൻ ആയിരിക്കുന്നു. നമുക്ക് നോക്കാം. താൻ ഉറപ്പിച്ചു പറഞ്ഞു അവൾ പുറത്തു പോയിട്ടില്ല പിന്നെ എങ്ങനെ ഇൻഫെക്ഷൻ ഉണ്ടാകും?

ഇത് എഴുതാനുള്ള പ്രധാന കാരണം ആ ചോദ്യമാണ്. തൻറെ സുഹൃത്തുക്കളായ ഡോക്ടേഴ്സിനെ വിളിച്ചു വരുത്തി. അവരും കൺഫോം ചെയ്തു എച്ച് വൺ എൻ വൺ ഇൻഫെക്ഷൻ ആണെന്ന്. രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ തനിക്ക് ബോധ്യമായി. പുറത്തുനിന്ന് അല്ല ഇൻഫെക്ഷൻ അകത്ത് നിന്ന് തന്നെയാണെന്ന്. സി സി യുവിൽ നിന്നാണെന്ന്. അങ്ങനെ 30 ദിവസം ഒരു യുദ്ധം തന്നെ ആയിരുന്നു. വെൻറിലേറ്ററിൽ നിന്നും എക്ക്മോ എന്ന ഭീകര യന്ത്രത്തിലേക്ക് അവളെ മാറ്റി. അഞ്ച് ശതമാനം മാത്രം പ്രതീക്ഷ. എന്നാലും ഡോക്ടർസ് പറഞ്ഞതെല്ലാം ചെയ്തു. സെഡേഷൻ ഡോസ് കുറച്ചു വിളിക്കുമ്പോൾ വിളി കേൾക്കുന്നുണ്ടോ എന്നറിയാൻ അടുത്തു പോയി വിളിക്കാൻ പറഞ്ഞു. അവളുടെ ചുറ്റും നിന്ന് സുമെ സുമേ എന്ന് ചേച്ചിയും ലിവയും വിളിക്കുന്നുണ്ടായിരുന്നു മോളെ മോളെ എന്ന് താനും. അമ്മേ അമ്മേ എന്ന ലച്ചുവും നിർത്താതെ മണിക്കൂറുകളോളം വിളിച്ചു. കണ്ണുനീർ പൊടിഞ്ഞു വീഴാതെ നോക്കുകയായിരുന്നു എല്ലാവരും.

കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൾക്ക് അതിന് കഴിയുന്നില്ല. ഈ രംഗം കണ്ട് കണ്ണ് തുടയ്ക്കുന്ന നഴ്സുമാരെയും കണ്ടു. അവരുടെ മുഖഭാവത്തിൻ്റെ അർത്ഥം തനിക്ക് മനസ്സിലായി. എക്മോ ഉപയോഗിച്ചുതുടങ്ങി പതിനാലാം ദിവസം കോൺഫറൻസ് റൂമിൽ തന്നെ വിളിച്ച് ഡോക്ടർമാർ ചോദിച്ചു. ആർ യു പ്രിപയെർഡ് ദേവൻ? ആണെന്ന് താൻ മറുപടി പറഞ്ഞു. ലൈഫ് സപ്പോർട്ട് റിമൂവ് ചെയ്യണം അത് തീരുമാനിക്കേണ്ടത് നിങ്ങളാണ്. അവർ പറഞ്ഞു. താൻ നേരെ ചേയ്റ്റുവായിലെ തറവാട് അമ്പലത്തിൽ പോയി. എല്ലാ വിളക്കുകളിലും തെളിയിച്ച സർവ്വാലങ്കാര ത്തോടെ ദേവിയുടെ നടയിൽ നിന്നു പ്രാർത്ഥിച്ചു. സഹിക്കാനാവാത്ത വേദനയോടെ തങ്ങളുടെ വിളികേട്ട് മിണ്ടാൻ കഴിയാതെ കണ്ണുതുറക്കാൻ ശ്രമിക്കുന്ന തൻറെ സുമയുടെ മുഖം താൻ കാണുന്നുണ്ട് അപ്പോൾ. മതി അമ്മേ മതി, ഇനി വയ്യ അവളുടെ വേദന. അവളെ തിരിച്ചെടുത്തോള്ളൂ. ഈ തൃപ്പാദങ്ങളിൽ അവളെ സമർപ്പിക്കുന്നു. തൻറെ പ്രാർത്ഥനാ ഇതായിരുന്നു. ഉച്ചയോടെ ഡോക്ടർമാരുടെ മുന്നിലെത്തി. അവളുടെ മരണവിധിയിൽ ഒപ്പിട്ടു താൻ. എല്ലാം അവസാനിച്ചുവെന്ന് വൈകുന്നേരം അറിയിപ്പു വന്നു. ഇത്രയും വിശദീകരിച്ച് തൻറെ അനുഭവം എഴുതാൻ കാരണം തന്നെ പോലെ ഇതു വായിക്കുന്ന ഭൂരിപക്ഷം പേർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാവും. എത്ര പണം ഉണ്ടായാലും, സ്വാധീനം ഉണ്ടായാലും നമ്മൾ എല്ലാവരും തുല്യരാണ് നിസ്സഹായരാണ് വേദനകളുടെ കാര്യത്തിൽ. ഈ നല്ല ദിനത്തിൽ ആശംസകളോടൊപ്പം ഒരു അപേക്ഷ കൂടി ഉണ്ട് ഡോക്ടർമാരോട്. തങ്ങളുടെ നിസ്സഹായത അറിവില്ലായ്മ നിങ്ങൾ ഒരിക്കലും മുതൽ ആകരുത്. നിങ്ങളിൽ നല്ലവരാണ് കൂടുതലും. പക്ഷേ നല്ലവരെല്ലാത്തവരുമുണ്ട്. അവരോടാണ് ഈ അപേക്ഷ. ചികിത്സിച്ചു മാറ്റാവുന്ന രോഗികളെ പണമില്ലാത്തതിൻറെ പേരിൽ ഉപേക്ഷിക്കരുത്. അതുപോലെ ചികിത്സിച്ചു രക്ഷയില്ലെന്ന് നിങ്ങൾ കണ്ടെത്തിയാൽ അവരെ മരിക്കാൻ അനുവദിക്കണം. ഇനി മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രി മാനേജ്മെൻറ് നോട് ഒരു അപേക്ഷ. നിങ്ങളുടെ ഐ സി യു, സി സി യു മോഡിഫൈ ചെയ്യണം. ഒരു വിശാലമായ ഹാളിൽ ഒരു പ്ലാസ്റ്റിക് ഇട്ട് മറച്ചു വളരെ ക്രിട്ടിക്കൽ ആ രോഗികളെ കെടത്താതെ ഒരു രോഗിയുടെ ഇൻഫെക്ഷൻ മറ്റു രോഗികൾക്ക് വരാത്ത രീതിയിൽ ഓരോ രോഗിയെയും ഒരു എയർടൈറ്റ് കമ്പാർട്ട്മെൻറ് ആയി തിരിച്ച നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്തണം. നല്ല സീനിയർ ഡോക്ടർസ് വിചാരിച്ചാൽ നടപ്പിലാക്കാൻ കഴിയും. ഇ കോവിഡ് കാലഘട്ടത്തിൽ എത്രയോ റിസ്ക് എടുത്ത് സ്വന്തം ജീവൻ പോലും പണയം വെച്ച് സേവനമനുഷ്ഠിക്കുന്ന നമ്മുടെ എല്ലാ ഡോക്ടർസിനും തൻറെ ഹൃദയം നിറഞ്ഞ ആശംസകൾ.

Athul

Recent Posts

ഞങ്ങൾ വളരെ സീരിയസ് ആണ്. ഒരു അളിയാ അളിയാ ബന്ധം ഞങ്ങൾക്ക് ഇടയിലുണ്ട്. ഞങ്ങൾ ലിവിങ് ടുഗദർ ബന്ധം സ്റ്റാർട്ട് ചെയ്തു കഴിയുനേ എല്ലാം തുറന്നു പറയും

മോഡലിങ് അഭിനയ രംഗത്തേക്കും ചുവട് വച്ച ദയ ശ്രുതി സിത്താരയുമായി പ്രണയത്തിലായിരുന്നു. ഇവർ തന്നെയാണ് തങ്ങളുടെ പ്രണയം പറഞ്ഞതും. എന്നാൽ…

32 mins ago

അദ്ദേഹം ആ സീക്രട്ട് ഏജൻറിൽ നിന്ന് ശാന്തൻ സായ് ആയി മാറിയിരിക്കുകയാണ്.ലാലേട്ടൻ വരെ ചിരിച്ചു

രണ്ട് ആഴ്ചകള്‍ക്കകം സീസണിലെ വിജയി ആരെന്ന് അറിയാം. അതേസമയം സീസണിന്‍റെ തുടക്കത്തില്‍ വലിയ സൗഹൃദാന്തരീക്ഷമൊന്നും ഇല്ലാതിരുന്ന ബിഗ് ബോസ് ഹൗസ്…

50 mins ago

മലയാളികള്‍ അല്ലേ, അവര്‍ക്ക് എന്തും പറയാമല്ലോ. നാക്ക് ഉണ്ടല്ലോ.നടൻ ജീവനുമായി എന്താണ് ബന്ധം?തുറന്ന് പറഞ്ഞ് താരം

ഫ്ലവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ അനുമോളെ മലയാളികൾക്ക് പരിചിതമാണ്.വര്‍ഷങ്ങളായി പരിപാടിയുടെ ഭാഗമായ അനുവും നടനും…

1 hour ago

ഭര്‍ത്താവിനേയും മകനേയും കൊന്നപ്പോള്‍ നിനക്ക് സമാധാനം ആയില്ലേ.മരിക്കുന്നതിന് മുമ്പ് ഭർത്താവ് ദിയയ്ക്ക് ഫോട്ടോ അയച്ചിരുന്നു.

യെസ്മയുടെ പാല്‍പ്പായസം എന്ന അഡള്‍ട്ട് സീരീസിലൂടെ ശ്രദ്ധ നേടിയ നടിയാണ് ദിയ. ഭര്‍ത്താവിന്റേയും മകന്റേയും മരണത്തിന് കാരണം ദിയയാണെന്നാണ് സോഷ്യല്‍…

2 hours ago

എനിക്ക് എതിരെ തിരിഞ്ഞിരുന്നു. കൂടെ നിന്ന് തൊഴുത്തില്‍ കുത്തി എന്നൊക്കെ.അന്ന് ഷെയ്‌ന്റെ ഉമ്മ എന്നെ വിളിച്ച് പറഞ്ഞു;സാന്ദ്ര തോമസ്

മലയാളികൾക്ക് സുപരിചിതമായ താരമാണ് ഷെയിൻ നിഗം.സാമൂഹിക വിഷയങ്ങളില്‍ ഷെയ്ന്‍ എടുക്കുന്ന നിലപാടുകളിലും നേരത്തെ പിന്തുണച്ചതിന്റെയും കാരണം വ്യക്തമാക്കുകയാണ് സാന്ദ്ര.ഇത്ര ചെറിയ…

2 hours ago

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്.ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു.ഇപ്പോൾ താൽപര്യമില്ല;രജിത് കുമാർ

ജാസ്മിനെ കുറിച്ച് മുൻ ബിഗ്ബോസ് താരം രജിത് കുമാർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ജാസ്മിനെ എനിക്ക് നല്ല…

3 hours ago