featured

പുറമേ ആദര്‍ശവാദി; രാത്രിയില്‍ ക്രൂരനായ കൊലയാളി; ഭര്‍ത്താവ് സീരിയല്‍ കില്ലറാണെന്ന് ഭാര്യ അറിയുന്നത് 34 വര്‍ഷത്തിന് ശേഷം

ഭര്‍ത്താവ് സീരിയല്‍ കില്ലറാണെന്ന് ഭാര്യ അറിയുന്നത് ദാമ്പത്യ ജീവിതത്തിലെ 34 വര്‍ഷങ്ങള്‍ക്ക് ശേഷം. പുറമേ ആദര്‍ശവാദിയും രാത്രിയില്‍ ക്രൂരനായ കൊലയാളിയുമായിരുന്നു ഡെന്നിസ് റേഡര്‍. പോള ഡയറ്റ്‌സ്, ഡെന്നിസിനെ പരിചയപ്പെടുന്നത് 1970 ല്‍ ഒരു പള്ളിമുറ്റത്തുവച്ചാണ്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാകുകയും പിന്നീട് വിവാഹിതരാകുകയുമായികുന്നു.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഭര്‍ത്താവ് ഒരു സീരിയല്‍ കില്ലറാണെന്ന് പോള തിരിച്ചറിഞ്ഞത് ഞെട്ടലോടെയാണ്. അത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് ഏറെ സമയം വേണ്ടിവന്നു.

- Advertisement -

1971 മെയ് 22നായിരുന്നു ഡെന്നിസും പോളയും വിവാഹിതരായത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അവള്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞ് ജനിച്ച് ആറാഴ്ച്ച കഴിഞ്ഞപ്പോഴായിരുന്നു ഡെന്നിസ് ആദ്യ കൊല നടത്തിയത്. 1974 ജനുവരി 15 ന് ജോസഫ് ഒട്ടേറോ എന്ന ആളുടെ കുടുംബത്തോടായിരുന്നു ഡെന്നിസിന്റെ ക്രൂരത. ജോസഫിന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഡെന്നിസ് അയാളെയും ഭാര്യയേയും മക്കളുടെ മുന്നില്‍വച്ച് കഴുത്ത് ഞെരിച്ച് കൊന്നു. തുടര്‍ന്ന് 11 വയസുള്ള ജോസഫൈനെയും അവളുടെ ഒമ്പത് വയസുള്ള സഹോദരനേയും നിലവറയിലേക്ക് വലിച്ചിഴച്ചു. ജോസഫിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ജോസഫൈനെ തൂക്കിക്കൊന്നു. കണ്മുന്‍പില്‍ അവള്‍ പിടഞ്ഞ് പിടഞ്ഞ് തീരുമ്പോള്‍ അയാള്‍ അവളുടെ മുന്നിലിരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. തിരികെ വരുമ്പോള്‍ അവള്‍ തൂങ്ങി നില്‍ക്കുന്നതിന്റെ ചിത്രങ്ങളും, അവളുടെ അടിവസ്ത്രവും അയാള്‍ കൂടെ കൊണ്ട് വന്നു.

പിന്നെയും 17 വര്‍ഷങ്ങള്‍. ഇതിനിടയില്‍ കൊലപ്പെട്ടത് ആറ് സ്ത്രീകള്‍. മുഖംമൂടി ധരിച്ച് വീടുകളില്‍ അതിക്രമിച്ച് കയറി നിരപരാധികളായ സ്ത്രീകളെ ക്രൂരമായ രീതിയില്‍ കൊലപ്പെടുത്തി, അവര്‍ മരിക്കുമ്പോള്‍ മുന്നിലിരുന്ന് സ്വയംഭോഗം ചെയ്തു. എന്നാല്‍ ഈ വര്‍ഷങ്ങള്‍ക്കിടയില്‍ പോള ഒന്നുകൂടി പ്രസവിച്ചു. ഇത്തവണ ഒരു പെണ്‍കുഞ്ഞായിരുന്നു. ക്രൂര കൊലപാതകങ്ങള്‍ നടത്തുന്ന ഡെന്നിസിന്, പക്ഷേ മക്കളെ ജീവനായിരുന്നു.

അവസാന കൊലപാതകത്തിന് ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് ശേഷം 2005ലാണ് റേഡര്‍ പിടിക്കപ്പെടുന്നത്. കൊലപ്പെടുത്തിയ സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഐഡികളും, ഫോട്ടോകളും വീട്ടിലെ ലോക്കറില്‍ അയാള്‍ സൂക്ഷിച്ചിരുന്നു. പൊലീസ് ഇത് കണ്ടെത്തി. തന്റെ ഭര്‍ത്താവ് ഒരു സീരിയല്‍ കില്ലറാണെന്ന് പോളയ്ക്ക് ഒരിക്കലും വിശ്വസിക്കാന്‍ സാധിച്ചില്ല. എന്തോ തെറ്റ് പറ്റിയെന്ന് അവള്‍ ഉറച്ച് വിശ്വസിച്ചു. എന്നാല്‍ 2005 ഫെബ്രുവരി 25-ന് റേഡറിന്റെ അറസ്റ്റിനെത്തുടര്‍ന്ന് എഫ്ബിഐ അവന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ തെളിവുകള്‍ എല്ലാം കണ്ടെടുത്തു. വൈകാതെ അയാള്‍ കുറ്റസമ്മതം നടത്തി. ഇതോടെ പോള ആകെ തകര്‍ന്നു. അവള്‍ 2005 ജൂലൈ 26-ന് അടിയന്തിര വിവാഹമോചനത്തിന് അപേക്ഷിച്ചു. അന്ന് തന്നെ കോടതി അവള്‍ക്ക് വിവാഹമോചനം അനുവദിച്ചു. ഡെന്നിസിന് വിവിധ കേസുകളില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ചു. ആ സംഭവത്തിന് ശേഷം പോളയും മക്കളും മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. ഡെന്നിസ് ഇപ്പോഴും ജയിലിലാണ്.

Rathi VK

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

9 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

9 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

10 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

11 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

12 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

12 hours ago