National

ഗുജറാത്ത് പൊലീസ് തടഞ്ഞു; എതിര്‍പ്പ് മറികടന്ന് ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് അരവിന്ദ് കേജ്‌രിവാള്‍; ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു

ഗുജറാത്ത് പൊലീസിന്റെ എതിര്‍പ്പ് വകവയ്ക്കാതെ ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. അഹമ്മദാബാദിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി അത്താഴം കഴിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേജ്‌രിവാളിന്റെ യാത്ര ഗുജറാത്ത് പൊലീസ് തടഞ്ഞു, നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് അരവിന്ദ് കേജ്‌രിവാള്‍ ഓട്ടോഡ്രൈവര്‍ വിക്രമിന്റെ വീട്ടില്‍ എത്തിയത്.

- Advertisement -

അഹമ്മദാബാദിലെ ഹോട്ടലില്‍ നിന്ന് രാത്രി 7.30ഓടെ കേജ്‌രിവാള്‍ ഇറങ്ങി. ഓട്ടോയില്‍ പുറപ്പെട്ട കേജ്‌രിവാളിനെ ഗുജറാത്ത് പൊലീസ് തടഞ്ഞത് വാക്കേറ്റത്തിന് കാരണമായി. ഒടുവില്‍ പൊലീസ് കേജ്‌രിവാളിനെ ഓട്ടോ ഡ്രൈവറുടെ വീട്ടിലേക്ക് യാത്ര ചെയ്യാന്‍ അനുവദിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ അരികില്‍ ഇരുന്നു. രണ്ട് പൊലീസ് വാഹനങ്ങള്‍ ഓട്ടോയെ അനുഗമിച്ചു. ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നിന്ന് അത്താഴം കഴിക്കാമെന്ന വാക്കുപാലിച്ചാണ് കെജ്‌രിവാള്‍ മടങ്ങിയത്. ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന കേജ്‌രിവാളിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് ഓട്ടോ ഡ്രൈവര്‍ അരവിന്ദ് കേജ്രിവാളിനെ അത്താഴം കഴിക്കാന്‍ വീട്ടിലേക്ക് ക്ഷണിച്ചത്. അരവിന്ദ് കേജ്രിവാളിനോട് തന്റെ വീട്ടില്‍ അത്താഴം കഴിക്കാന്‍ വരുമോ എന്നാണ് അഹമ്മദാബാദ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വിക്രം ലട്ലാനി ചോദിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ കേജ്രിവാള്‍ സമ്മതം നല്‍കുകയും ചെയ്തു.

താന്‍ അങ്ങയുടെ വലിയ ആരാധകനാണെന്ന് പറഞ്ഞുകൊണ്ടാണ് വിക്രം ലട്ലാനി സംസാരിച്ചു തുടങ്ങിയത്. പഞ്ചാബില്‍ ഒരു ഓട്ടോഡ്രൈവറുടെ കുടുംബത്തിനൊപ്പം അങ്ങ് അത്താഴം കഴിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു, തന്റെ വീട്ടിലും അത്താഴം കഴിക്കാന്‍ വരാമോ? എന്നായിരുന്നു വിക്രമിന്റെ ചോദ്യം.’തീര്‍ച്ചയായും വരും’. ഉടനടി ഡല്‍ഹി മുഖ്യമന്ത്രി മറുപടി നല്‍കി. താന്‍ പഞ്ചാബിലെ ഓട്ടോ ഡ്രൈവര്‍മാരുടെ വീടുകളില്‍ പോയിരുന്നു. പഞ്ചാബിലേത് പോലെ ഗുജറാത്തിലെയും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് തന്നോട് വലിയ സ്നേഹമാണ്. ഇന്ന് വൈകിട്ട് വരട്ടെ അത്താഴം കഴിക്കാന്‍? തന്നോടൊപ്പം രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വന്‍ കരഘോഷത്തോടെയായിരുന്നു യോഗത്തിലുണ്ടായിരുന്നവര്‍ ഈ സംഭാഷണത്തെ ഏറ്റെടുത്തത്.

Rathi VK

Recent Posts

സമൂഹ അടുക്കളയിൽ ചപ്പാത്തി പരത്തി മോദി.വൈകാരികമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

ജനങ്ങള്‍ക്ക് സുഖ ജീവിതം സമ്മാനിച്ച്, വികസിതമായ ഇന്ത്യയെ ജനങ്ങളുടെ കൈകളിലേല്‍പ്പിച്ച് താന്‍ മടങ്ങുമെന്ന് മോദി പറഞ്ഞു. പാട്നാ സാഹിബ് ഗുരുദ്വാരയില്‍…

4 hours ago

കമ്മിറ്റഡ് ആയിരിക്കുന്ന ഒരാളെ ചുംബിക്കുന്നത് തെറ്റല്ല.ജാസ്മിനെ തൊടരുതെന്നോ അടുത്തിരിക്കരുതെന്നോ ബിഗ് ബോസ് തന്നോട് പറഞ്ഞിട്ടില്ല.

ഗബ്രിയുടെ പുതിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.ഇപ്പോഴിതാ ജാസ്മിനുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ഗബ്രി.മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗ്ബ്രി മനസ് തുറന്നത്. വിവാഹം…

4 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച ആൾ പിന്നീടത് വേണ്ടായെന്ന് വെയ്ക്കുന്നു?കാരണം എന്താണ്. തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ ജാസ്മിനെ ഇഷ്ടമാണ് എന്നാൽ റിലേഷനിലാവാനോ വിവാഹം ചെയ്യാനോ പറ്റില്ലെന്ന് ഗബ്രിയും പറഞ്ഞിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് മറ്റ്…

4 hours ago

കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണം.ടൊവിനോ ലൈവിൽ പറഞ്ഞതെല്ലാം കള്ളം? പുതിയ പോസ്റ്റ് വൈറൽ

വഴക്ക് എന്ന സിനിമയുടെ റിലീസ് തട‌ഞ്ഞെന്ന ആരോപണത്തിന് പിന്നാലെ ടൊവിനോ നൽകിയ വിശദീകരണത്തിന് മറുപടിയുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ.…

5 hours ago

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

6 hours ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

7 hours ago