പെട്ടെന്നുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് പെട്ടെന്നുള്ള അസുഖത്തെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അസ്വസ്ഥത അനുഭവപ്പെട്ട ദീപികയെ, ഭര്‍ത്താവ് രണ്‍വീര്‍ സിംഗ് മുംബൈയിലെ ബീച്ച് കാന്‍ഡി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം താരം നിലവില്‍ ചികിത്സയിലാണ്.
താരത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് താരങ്ങളുടെ ടീം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ദീപിക സുഖമായി ഇരിക്കുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും എത്തുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇത് രണ്ടാം തവണയാണ് നടിക്ക് പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പ്രഭാസിനൊപ്പമുള്ള ‘പ്രോജക്റ്റ് കെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ നടക്കുമ്പോള്‍ ഹൃദയമിടിപ്പ് പെട്ടെന്ന് വര്‍ധിച്ചതിനെ തുടര്‍ന്ന് ദീപികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം തങ്ങളുടെ പ്രിയതാരം ആശുപത്രിയിലാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ദീപികയുടെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥനയുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.
ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങിന്റെ ‘സര്‍ക്കസ്’, ഷാരൂഖ് ഖാന്റെ ‘പത്താന്’, അമിതാഭ് ബച്ചന്റെ ‘ദി ഇന്റേണ്‍’ എന്നിവയാണ് ദീപികയുടെ വരാനിരിക്കുന്ന റിലീസുകള്‍. ഷാരൂഖ്, വിജയ് സേതുപതി, നയന്‍താര, പ്രിയാമണി എന്നിവര്‍ അഭിനയിക്കുന്ന അറ്റ്ലിയുടെ ‘ജവാന്’ എന്ന ചിത്രത്തിലും അവര്‍ ഒരു പ്രധാന വേഷത്തില്‍ എത്തും.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…