ബോളിവുഡിലെ താര ദമ്പതികൾ ആണ് രൺവീറും ദീപികയും. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. നിരവധി ആരാധകരാണ് താരങ്ങൾക്കുള്ളത്. ഇരുവരും ഒന്നിച്ച് ഉള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ അത് പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തന്റെ ഭർത്താവിൻറെ പിറന്നാളിന് ദീപിക പങ്കുവെച്ച ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
നല്ല കുറെ അനുഭവങ്ങളും സാഹസികതയും എല്ലാം നമ്മുടെ ജീവിതത്തിൽ എപ്പോഴും നിറഞ്ഞു നിൽക്കട്ടെ എന്നും താരം ഇതിന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. യാത്രാ പ്രേമികൾ ആണ് ഇരുവരും. പല സ്ഥലങ്ങളിലേക്ക് യാത്ര പോകുവാൻ ഇവർക്ക് ഏറെ ഇഷ്ടമാണ്. മുൻപും ഇതുപോലെയുള്ള ചിത്രങ്ങൾ താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ചിത്രങ്ങളിൽ നിന്ന് തന്നെ യാത്രയെ ഇവർ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നത് കൃത്യമായി കാണാൻ കഴിയുമായിരിക്കും.
View this post on Instagram
എന്തായാലും ഈ പോസ്റ്റ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഇതിനകം തന്നെ 7000 ത്തിൽ അധികം കമൻറുകൾ ഇതിന് ലഭിച്ചു കഴിഞ്ഞു. ഏതാണ്ട് 24 ലക്ഷത്തോളം ലൈക്കുകളും ഇത് നേടിയിട്ടുണ്ട്. ആരാധകർ ദമ്പതികളെ പുകഴ്ത്തി രസിക്കുകയാണ്. നിങ്ങളാണ് കിടിലൻ കപ്പിൾസ് എന്ന് പല ആരാധകരും പറയുന്നു.
View this post on Instagram
2018ലാണ് ഇരുവരും വിവാഹിതരാവുന്നത്. തൻവീർ നായകനാവുന്ന സർക്കസ് എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാൻ ഉള്ളത്. രോഹിത് ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാരൂഖ് നായകനായ പത്താൻ എന്ന ചിത്രത്തിൽ ദീപിക അഭിനയിക്കുന്നുണ്ട്.
View this post on Instagram