Film News

ഇവനെയാണോ നീ ഗ്രേറ്റ് ഡയറക്ടര്‍ എന്ന് പറയുന്നത്; അന്ന് പരിഹസിച്ചവര്‍ ഇന്ന് ജൂഡിനെ അഭിനന്ദിക്കുന്നത് കാണുമ്പോള്‍ സന്തോഷം-വൈറലായി കുറിപ്പ്

ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 സിനിമ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടറായ സൈലെക്‌സ് ഏബ്രഹാം ജൂഡ് ആന്റണിയെ കുറിച്ച് പങ്കുവച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

- Advertisement -

‘2018’ സിനിമ പ്രഖ്യാപിച്ചപ്പോള്‍ ജൂഡ് ആന്തണിയെ പരിഹസിച്ചവര്‍ ഇന്ന് അദ്ദേഹത്തെ വിളിച്ച് അഭിനന്ദിക്കുന്നതു കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്ന് ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായ സൈലെക്‌സ് ഏബ്രഹാം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘2018’ സിനിമയുടെ പൂജ ദിവസം എടുത്ത ഫോട്ടോ പങ്കുവച്ചായിരുന്നു സൈലെക്‌സിന്റെ കുറിപ്പ്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ഇത് 2018 മൂവിയുടെ ഫസ്റ്റ് ഡേ പൂജ കഴിഞ്ഞുള്ള ചിത്രമാണ് ഇന്നിത് വീണ്ടും പോസ്റ്റ് ചെയ്യുന്നതിനു കാരണം ചിലര്‍ക്കു മുന്നില്‍ വീണ്ടും ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് .
എന്റെ സിനിമാ ജീവിതത്തില്‍ ദൃശ്യം ഉള്‍പ്പെടെ ചെറുതും വലുതുമായ ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട് അതില്‍ എന്റെ ഗുരു തുല്യരായ സംവിധായകരോടൊപ്പവും പുതുമുഖ സംവിധായകരോടൊപ്പവും ഒരേ പോലെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് സത്യം

അതുപോലെ തന്നെയാണ് ജൂഡ് ആന്റണിയോടൊപ്പം 2018 എന്ന സിനിമയുടെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ആകാന്‍ ഭാഗ്യം ലഭിച്ചതും , ആദ്യമായാണ് ഞാനും ജൂഡും കാണുന്നതും പരിചയപ്പെടുന്നതും

ഇന്നിപ്പോള്‍ ജൂഡ് നല്ലൊരു സുഹൃത്തും സഹോദരനുമാണ് കൂടാതെ ജൂഡിന്റെ നേതൃത്വത്തില്‍ 2018 മൂവിയുടെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചപ്പോള്‍ തന്നെ ജൂഡ് എന്ന സവിധായകന്റെ ക്രാഫ്റ്റും ഞാന്‍ തിരിച്ചറിഞ്ഞിരുന്നു
മലയാള സിനിമയില്‍ ഞാന്‍ മുന്നേ പ്രവര്‍ത്തിച്ചിട്ടുള്ള ചില ചിത്രങ്ങളും അവയുടെ സവിധയകരെയും കൂട്ടത്തില്‍ ജൂഡ് ആന്റണി ജോസഫ് എന്ന യുവ സവിധായകനും ‘ 2018’ മൂവിയും മലയാള സിനിമയില്‍ ചരിത്രം കുറിക്കും എന്ന് ഉറപ്പായിരുന്നു

അതുകൊണ്ടു തന്നെ വളരെ അഭിമാനത്തോടെ തന്നെ ഷൂട്ട് തുടങ്ങുന്നതിനു മുമ്പുതന്നെ ഈ ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടു ഇങ്ങനെ കുറിച്ചു ‘ A new film with a new combination of Great Director ‘
എന്നാല്‍ നിമിഷങ്ങള്‍ക്കകം എനിക്ക് വന്ന നിരവധി കോളുകളും ചിലര്‍ നേരില്‍ പറഞ്ഞതും ഇങ്ങനെയായിരുന്നു ഇവനെയാണോ നീ ഗ്രേറ്റ് ഡയറക്ടര്‍ എന്ന് പറയുന്നത്
കേട്ടപ്പോള്‍ വിഷമം തോന്നിയെങ്കിലും അത് പുറത്തു പ്രകടിപ്പിക്കാതെ തന്നെ ചിരിച്ചുകൊണ്ട് അവര്‍ക്കു മറുപടി നല്‍കി ഈസിനിമ ഒരു ദിവസം തിയറ്ററില്‍ വരും അന്ന് നിങ്ങള്‍ ഈ സിനിമകണ്ട് തിരിച്ചറിയും ജൂഡ് ആന്റണി ജോസഫ് ഗ്രേറ്റ് ആണോ അല്ലയോ എന്ന് .

ഇന്ന് 2018 മൂവി റിലീസ് ആയി രണ്ടു ദിവസം പിന്നിടുമ്പോള്‍ മൂവി കണ്ടവരും, മൂവിയെ കുറിച്ച് പറഞ്ഞു കേട്ടവരും, ഒന്നും അറിയാതെ പരിഹസിച്ചവരും ജൂഡിനെ വിളിച്ചു അഭിനന്ദിക്കുമ്പോള്‍ ഒരുപാടു ഒരുപാടു സന്തോഷം
ഈ സിനിമയ്ക്കായി താങ്കള്‍ എടുത്ത കഷ്ടപ്പാടും ആത്മ സമര്‍പ്പണത്തിനും ഈശ്വരന്‍ കരുതിവച്ച നാളുകളായിരുന്നു ഇത്.

ഷൂട്ടിനിടയിലും ഞാന്‍ കാണുമായിരുന്നു താങ്കളുടെ ഉള്ളിലുള്ള ഫയര്‍ പരിഹസിച്ചവരുടെ മുന്നില്‍ വിജയക്കൊടി പാറിക്കാനുള്ള ദൃഢനിശ്ചയം .
അതുകൊണ്ടു വളരെ അഭിമാനത്തോടും സന്തോഷത്തോടും കൂടി വീണ്ടും ഒന്ന് കൂടെ കുറിക്കുന്നു
A new film with a new combination of Great Director, Great Producers Great Artists and Great Technician’s. ??
‘A Jude Anthony Joseph Film’
2018 ചരിത്ര വിജയമാക്കി തീര്‍ത്ത ഓരോ മലയാളികളോടും ഒരിക്കല്‍ കൂടി ഞങ്ങളുടെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു ??????

Abin Sunny

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

14 mins ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

24 mins ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

2 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

4 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

5 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

5 hours ago