Celebrity news

‘ചുവപ്പിനെ പ്രണയിക്കുന്ന ടീംസ് ‘ ഇന്ത്യയിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ രാഷ്ട്രീയക്കാരൻ അതൊരു കോൺഗ്രസ്സുകാരനായിരുന്നു

മമ്മൂട്ടിയുടേതായി ഇപ്പോൾ പുറത്തിറങ്ങിയ സിനിമയാണ് കാതൽ കോർ എന്ന സിനിമ.പ്രേക്ഷകരെല്ലാം ഇപ്പോൾ സംസാരിക്കുന്നത് ഈ സിനിമയുമായി ബന്ധപ്പെട്ടതാണ്.ഇപ്പോൾ ഇതാ സിനിമയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോൺഗ്രസ് നേതാവ് പി സരിൻ രം​ഗത്ത് വന്നിരിക്കുകയാണ്.ഫെയ്സ്ബുക്കിലാണ് അദ്ദേഹം പ്രതികരിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,ഇങ്ങനെയാണ് ചരിത്രം ഉണ്ടാക്കിയെടുക്കുന്നത്. നിങ്ങൾക്ക് ഇന്ത്യയിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ രാഷ്ട്രീയക്കാരൻ ആരെന്ന് ശരിക്കും അന്വേഷിച്ചറിയാൻ താല്പര്യമുണ്ടെങ്കിൽ അർത്ഥശങ്കക്കിടയില്ലാതെ പറയുന്നു : അതൊരു കോൺഗ്രസ്സുകാരനായിരുന്നു !

- Advertisement -

പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ദേയമാണ് ജ്യോതികയും മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തുന്ന ‘കാതൽ – The core’ എന്ന ചലച്ചിത്രം. സമൂഹത്തിലെ പുരോഗമന ചിന്തക്ക് കമ്മ്യൂണിസ്റ്റുകാരാണ് ഏറ്റവും ബെസ്റ്റ് എന്നത് അറു പിന്തിരിപ്പൻ വാദമാണെന്ന് ഇനിയും തുറന്നെഴുതിയില്ലെങ്കിൽ അത് പരമ ബോറാകും. ഈ സിനിമയും അതേ അച്ചിൽ തന്നെ ബോധപൂർവ്വം വാർത്തെടുത്ത ഒന്നായതുകൊണ്ട് ഒരു തിരുത്തില്ലാതെ അതിന്റെ ആസ്വാദനം പൂർത്തിയാകില്ല എന്നാണ് എന്റെ ബോധ്യം.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോളം തുറന്ന സമീപനവും ഉയർന്ന ചിന്തയും ഭാരതമണ്ണിൽ വേറെ ഏത് രാഷ്ട്രീയ പാർട്ടിക്കുണ്ട്? കാലത്തിന്റെ മാറ്റങ്ങളെ നിയമം കൊണ്ട് വ്യവസ്ഥാപിതമാക്കിയെടുക്കാൻ കോൺഗ്രസ്സിനോളം ത്യാഗോജ്ജ്വല പോരാട്ടങ്ങൾ – സ്വാതന്ത്ര്യത്തിന് മുൻപും പിൻപും – നടത്തി എന്ന് അവകാശപ്പെടാവുന്ന ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ട് ഈ രാജ്യത്ത് ?? ആ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാണിക്കാൻ വേണ്ടി മാത്രമാണ് പതിറ്റാണ്ടുകളായി ചിലർ ത്രിവർണ്ണം കൊണ്ട് അഭ്രപാളികളിൽ കോമാളി വേഷം കെട്ടിക്കുന്നത്.

മിക്കപ്പോഴും വെള്ളയുടുപ്പിട്ട രാഷ്ട്രീയക്കാരനെ കോൺഗ്രസ്സിന്റെ ആടയലങ്കാരത്തിൽ അവതരിപ്പിച്ച് ഭീരുവായും സ്വാർത്ഥരായും അന്യായം പ്രവർത്തിക്കുന്നവരുമൊക്കെയായി ചിത്രീകരിക്കുമ്പോൾ, ഈ മണ്ണിൽ ജനിച്ചു ജീവിച്ച ഏറ്റവും നിർഭയ – നിസ്വാർത്ഥ – നീതിമാൻമാരായ ലക്ഷക്കണക്കിന് കോൺഗ്രസ്സുകാരോടാണ് നമ്മുടെ മലയാള സിനിമാ ചരിത്രം എന്നും എക്കാലത്തും അവമതിപ്പുണ്ടാക്കും വിധം ‘ചരിത്ര നിർമ്മാണം’ നടത്തി പോന്നിരുന്നത് എന്ന് മറക്കരുത്.ഈ ചിത്രത്തിന്റെ കാര്യം തന്നെയെടുക്കാം. ഒറ്റ വരിയിൽ തന്നെ കാര്യം പറയാം. സിനിമാക്കഥയുടെ രഹസ്യസ്വഭാവം വിളിച്ചു പറയാതെത്തന്നെ ആ സത്യം പരസ്യമായി ഇവിടെ എഴുതിയിടുന്നു : കയ്യടി കിട്ടാൻ ചെങ്കൊടി വേണമെന്ന് തോന്നിയവർക്ക്, 5-6 വർഷം പുറകിൽ പോയി Sec.377 ഒക്കെ പരിശോധിച്ച് തിരക്കഥയുണ്ടാക്കിയവർക്ക് യഥാർത്ഥ ജീവിതത്തിൽ l am Congress എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ മുബൈക്കാരൻ ഹരീഷാണ് മമ്മൂട്ടിയുടെ മാത്യു എന്ന് തുറന്നു പറയാൻ മടി കാണും. അതിനുമപ്പുറം, സ്വവർഗ്ഗാനുരാഗം ഡീ-ക്രിമിനലൈസ് ചെയ്തെടുക്കാൻ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടത്തിയ ഹരീഷ് ഒരു കോൺഗ്രസ്സുകാരനായിരുന്നു എന്ന് തെളിച്ചു പറയും വിധം മാത്യുവിനെ കോൺഗ്രസ്സുകാരനാക്കിയാൽ എന്തോ വലിയ മഹാപരാധം ആകുമെന്ന് ‘ചുവപ്പിനെ പ്രണയിക്കുന്ന ടീംസ് ‘ ആദ്യമേ തീരുമാനിച്ചുറപ്പിച്ചു വെച്ചിരുന്നു. നിങ്ങൾക്ക് ഇന്ത്യയിലെ ആദ്യത്തെ സ്വവർഗ്ഗാനുരാഗിയായ രാഷ്ട്രീയക്കാരൻ ആരെന്ന് ശരിക്കും അന്വേഷിച്ചറിയാൻ താല്പര്യമുണ്ടെങ്കിൽ അർത്ഥശങ്കക്കിടയില്ലാതെ പറയുന്നു : അതൊരു കോൺഗ്രസ്സുകാരനായിരുന്നു

കോൺഗ്രസ്സ് എന്തായിരുന്നു എന്നും, എന്താണ് എന്നും, ഇനി അത് എന്താകും എന്നും സംശയമുള്ളവരോടായി മാത്രം പി. ബാലേട്ടൻ പണ്ട് രാജീവ് ഗാന്ധിയുടെ വാക്കുകൾ മൊഴിമാറ്റം ചെയ്തത് ഉത്തരമായി കുറിക്കുന്നു : ഈ രാജ്യത്തിന്റെ നല്ലതിനായുള്ള മാറ്റത്തിന്റെ … നാടിന്റെ പുരോഗതിയുടെ … ചലനാത്മക ശക്തിയുടെ പേരാണ് കോൺഗ്രസ്സ് ! ഞാൻ കോൺഗ്രസ്സുകാരനാണ്.

Anusha

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

3 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

3 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

5 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

5 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

5 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

7 hours ago