Kerala News

അവയവമാറ്റ ശസ്ത്രക്രിയ നാല് മണിക്കൂര്‍ വൈകി; വൃക്ക സ്വീകരിച്ച രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടര്‍ന്ന് അവയവം സ്വീകരിച്ച രോഗി മരിച്ചെന്ന് ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കാരക്കോണം സ്വദേശി 62 വയസുള്ള സുരേഷ് കുമാറാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.

- Advertisement -

കൊച്ചി രാജഗിരി ആശുപത്രിയില്‍ മരിച്ചയാളുടെ വൃക്കയുമായി ഇന്നലെ ഉച്ചയോടെയാണ് ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് പുറപ്പെട്ടത്. വൈകിട്ട് അഞ്ചരയോടെ ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തി. എന്നാല്‍ വൃക്ക ഏറ്റുവാങ്ങാന്‍ ആരും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ റിസപ്ഷനിലെത്തിയെങ്കിലും വിവരം നല്‍കാന്‍ അവിടെയും ആരും ഉണ്ടായിരുന്നില്ല. ഓപ്പറേഷന്‍ തീയറ്റര്‍ മുകളിലാണെന്നറിഞ്ഞ് അവിടെയെത്തിയപ്പോള്‍ അടഞ്ഞു കിടക്കുന്നു. പിന്നീട് ചില ജീവനക്കാര്‍ വന്ന് പെട്ടി ഏറ്റുവാങ്ങുകയായിരുന്നു. അഞ്ചരയ്ക്ക് വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയ ആരംഭിച്ചപ്പോള്‍ ഒന്‍പതരയായി. ശസ്ത്രക്രിയ വിജയകരമല്ലാത്തതിനാല്‍ ഇന്ന് രാവിലെ രോഗി മരിച്ചു. കൃത്യസമയത്ത് ശസ്ത്രക്രിയ നടന്നില്ലെന്നും ശസ്ത്രക്രിയ വൈകിയതാണ് മരണകാരണമെന്നുമാണ് പരാതി

മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴി ലഭ്യമാകുന്ന അവയവം അത് ചേരുന്ന രോഗിയെ കണ്ടെത്തിയാണ് നല്‍കുന്നത്. പ്രായം, രോഗാവസ്ഥ ഇതെല്ലാം പരിഗണിച്ചാണ് അവയവം നല്‍കുക. ഇന്നലെ ലഭ്യമായ വൃക്കയുമായി മാച്ച് ചെയ്യുന്ന സുരേഷ് കുമാറിനെ വിവരം അറിയിച്ച് വീട്ടില്‍ നിന്ന് വരുത്തുകയായിരുന്നു. അറിയിപ്പ് കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ സുരേഷ് കുമാര്‍ ആശപത്രിയിലെത്തി. അതിനുശേഷം അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് തയാറാക്കി. ഇതിന്റെ ഭാഗമായി ശരീരത്തിലെ വിസര്‍ജ്യങ്ങളടക്കം നീക്കം ചെയ്യാന്‍ ഡയാലിസിസ് ചെയ്യേണ്ടതുണ്ട്. പൂര്‍ണ തോതില്‍ അല്ലാത്ത മിനി ഡയാലിസിസ് ആണ് നടത്തുക. അതേസമയം ഈ ഡയാലിസിസ് അടക്കം നടത്തിയാണ് രോഗിയെ ശസ്ത്രക്രിയക്ക് തയാറാക്കിയത്. പിന്നീട് രാത്രിയോടെ ശസ്ത്രക്രിയ നടത്തി ഐസിയുവില്‍ പ്രവേശിപ്പിച്ച രോഗിക്ക് രക്തസ്രാവം ഉണ്ടായി. രക്ത സമ്മര്‍ദം താഴ്ന്നു. ഹൃദയസ്തംഭനം സംഭവിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ഇതിനിടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

 

Rathi VK

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

5 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

6 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

6 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

6 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

6 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

7 hours ago