National

വിമാനത്തില്‍ സഹയാത്രികന് അസുഖം; ജീവന്‍ രക്ഷിച്ച് തെലങ്കാന ഗവര്‍ണര്‍

വിമാനത്തില്‍ സഹയാത്രികന്റെ ജീവന്‍ രക്ഷിച്ച് തെലങ്കാന ഗവര്‍ണര്‍ തമിഴസൈ സൗന്ദരരാജന്‍. രോഗബാധിതനായ ഐപിഎസ് ഓഫിസര്‍ കൃപാനന്ദ് ത്രിപാഠി ഉജേലയെയാണ് ഡോക്ടര്‍ കൂടിയായ ഗവര്‍ണര്‍ ഉടന്‍ പരിശോധിച്ച് ആശുപത്രിയിലെത്തിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

- Advertisement -

ആശുപത്രിയില്‍ എത്തിച്ച കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഗവര്‍ണര്‍ മാഡം തന്റെ ജീവന്‍ രക്ഷിച്ചുവെന്നും ഒരു അമ്മയെപ്പോലെ അവര്‍ തന്നെ സഹായിച്ചുവെന്നും കൃപാനന്ദ് ത്രിപാഠി പറഞ്ഞു. മാഡം ഇടപെട്ടില്ലായിരുന്നുവെങ്കില്‍ തനിക്ക് ആശുപത്രിയിലെത്താന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശ് കേഡറില്‍ നിന്നുള്ള ഉജേല നിലവില്‍ അഡീഷണല്‍ ഡി.ജി.പിയാണ്. വിമാനത്തില്‍വച്ച് കൃപാനന്ദ് ത്രിപാഠിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ തമിഴസൈ സൗന്ദരരാജന്‍ പരിശോധിച്ചു. ഹൃദയമിടിപ്പ് വെറും 39 ആയിരുന്നു. തുടര്‍ന്ന് കൃപാനന്ദിനോട് തമിഴസൈ മുന്നോട്ട് കുനിയാന്‍ ആവശ്യപ്പെട്ടു, കുറച്ചു സമയമെടുത്ത് ഹൃദയമിടിപ്പ് പൂര്‍വസ്ഥിതിയിലായി. നിലവില്‍ ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ് കൃപാനന്ദ് ത്രിപാഠി.

Rathi VK

Recent Posts

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

5 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

5 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

6 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

6 hours ago

അങ്ങനെ ഒരാളുടെ കൂടി മുഖംമൂടി അഴിഞ്ഞു വീഴുന്നു, ഒമർ ലുലുവിനെതിരെ ബലാത്സംഗ പരാതി നൽകി യുവനടി, യുവനടി പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒമർ ലുലു. കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ഒരു ആരോപണം വന്നത്. ഒരു…

8 hours ago