Film News

പെൺകുട്ടി ആയിരിക്കും എന്ന് ഞാൻ പറഞ്ഞു, പക്ഷേ ചീരു പറഞ്ഞത് ആൺകുട്ടി ആയിരിക്കും എന്നാണ്, ഒടുവിൽ അതുപോലെ തന്നെ സംഭവിച്ചു – പുതിയ വിശേഷം പങ്കുവെച്ച് മേഘ്നരാജ്

മലയാളികൾക്ക് വളരെ സുപരിചിതയായ നടിയാണ് മേഘ്ന രാജ്. കന്നഡയിലെ പ്രമുഖ സിനിമാ കുടുംബാംഗമായ ചിര ഞ്ജീവിയെ ആണ് മേഘ്ന വിവാഹം ചെയ്തത്. രണ്ടാം വിവാഹ വാർഷികം പൂർത്തിയാക്കിയതിന് പിന്നാലെയാണ് ചിരഞ്ജീവി മരണപ്പെട്ടത്. ഗർഭിണിയായിരുന്നു മേഘ്ന അപ്പോൾ. രണ്ട് കുടുംബങ്ങളെ ഒന്നാകെ ദുഃഖത്തിലാഴ്ത്തിയ ഒരു സംഭവമായിരുന്നു അത്.

- Advertisement -

സഹോദരനായ ദ്രുവ് സർജയുടെ ഫാം ഹൗസിലാണ് ചിരഞ്ജീവിക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. ആരാധകർക്കിടയിലും ഈ വിയോഗം വലിയ ആഘാതമാണ് സൃഷ്ടിച്ചത്. മേഘ്നയ്ക്ക് എല്ലായിടത്തു നിന്നും മികച്ച പിന്തുണ ലഭിച്ചിരുന്നു. ഇതിനിടയിലാണ് മേഘ്ന ഒരു ആൺ കുഞ്ഞിനെ പ്രസവിക്കുന്നത്. ഈ കുഞ്ഞിൻറെ വരവ് കുടുംബങ്ങളിൽ വലിയ സന്തോഷമാണ് സൃഷ്ടിച്ചത്. ആരാധകരിലും കുഞ്ഞിൻറെ വരവ് വലിയ ആകാംക്ഷ സൃഷ്ടിച്ചു. കുഞ്ഞിൻറെ വിശേഷങ്ങളറിയാൻ അവർ തിരക്കുകൂട്ടി. കുറച്ചു കഴിഞ്ഞതിനു ശേഷം മേഘ്‌ന തന്നെ കുഞ്ഞിൻറെ ചിത്രവും പേരും മറ്റുകാര്യങ്ങളും പുറത്തു വിടുകയുണ്ടായി.

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് തൻറെ മകൻറെ ആറാം മാസത്തിലെ ചടങ്ങിൻ്റെ ചിത്രം താരം പങ്കു വെച്ചത്. ഇപ്പോൾ ചിരഞ്ജീവിയെ കുറിച്ചുള്ള ഓർമകൾ പങ്കു വെക്കുകയാണ് താരം. ഏതാണ്ട് 14 വർഷം മുൻപാണ് ചിരുവിന ആദ്യമായി കാണുന്നത്. സിനിമാ കുടുംബമാണ് രണ്ടുപേരുടെയും. വീട്ടുകാർക്കും തമ്മിൽ പരിചയമുണ്ട്. തന്നെ ആദ്യം പരിചയപ്പെടുത്തുന്നത് അമ്മയാണ്. അപ്പോൾ എന്തോ ഒരു മാന്ത്രികത അനുഭവപ്പെട്ടിരുന്നു. എന്നാൽ നാളെ ജീവൻറെ പാതിയായി മാറുമെന്ന് ഒന്നും അപ്പോൾ കരുതിയില്ല. എന്തോ ഒരു ആത്മബന്ധം ആദ്യ കാഴ്ചയിൽ തന്നെ അനുഭവപ്പെട്ടിരുന്നു.

ജീവിതത്തിൽ മറക്കാൻ കഴിയാത്തതാണ് ആ ദിവസം. 10 വർഷം നീണ്ട പ്രണയം ആയിരുന്നു അത്. സമയമെടുത്തു വിവാഹം കഴിച്ചാൽ മതി എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു. തന്നെ പൂർണമായി മനസ്സിലാക്കിയത് ചീരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും തങ്ങൾ കാണുന്നുണ്ട്. സംഭവിച്ചത് ഒരു ദുസ്വപ്നമാണെന്ന് കരുതാനാണ് താല്പര്യം. താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു ആൺ കുട്ടിയാണെന്ന്. പെണ്ണാണ് എന്നാണ് താൻ പറഞ്ഞത്. കുഞ്ഞിൻറെ മുഖം കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അദ്ദേഹം. മേഘ്ന പറഞ്ഞു.

Athul

Recent Posts

പുള്ളിക്ക് ബുദ്ധിയില്ല, അറിവില്ലാത്തോണ്ടാണ്.അണ്ണനുള്ള ചായയും വടയും ഞാന്‍ ശരിയാക്കി വെച്ചിട്ടുണ്ട്.അപ്സരയുടെ ഭർത്താവിനെതിരെ സിബിൻ

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന അപ്സരയുടെ ഭർത്താവും സിബിനും തമ്മില്‍ ഷോയ്ക്ക് പുറത്ത് നടക്കുന്ന വാക്ക് തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…

12 mins ago

ആദ്യം നോറ പുറത്തേക്ക്.ഒരാൾ പോലും വിഷമിച്ച് കരഞ്ഞില്ല.പക്ഷെ ട്വിസ്റ്റ്!നോറ എവിക്ടായില്ല, സെപ്ഷ്യൽ റൂമിലിരുന്ന് പണപ്പെട്ടി പ്ലാൻ കേട്ട് നോറ

ബിഗ്ബോസിൽ ഈ ആഴ്ച നോമിനേഷനിൽ ഏഴ് പേരായിരുന്നു ഉൾപ്പെട്ടത്. അതിൽ ഒരാളായിരുന്ന നന്ദന കഴിഞ്ഞ ദിവസം പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ…

3 hours ago

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

12 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

13 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

13 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

13 hours ago