തൃച്ചംബരം തറവാട്ടിലെ മൂത്ത മരുമകളായ അഖിലാണ്ഡേശ്വരി നാട്ടിലും വീട്ടിലും എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു. സമൂഹത്തിന് വേണ്ടി എല്ലാ നന്മകളും ചെയ്യുന്ന വലിയ തറവാട്ടുകാരായ തൃച്ചംബരം ബിസിനസ് രംഗത്തും തങ്ങളുടെതായ കഴിവുതെളിയിച്ച വരായിരുന്നു. എന്നാൽ വീട്ടിൽ തന്നെ ശത്രു ഉള്ളത് അഖിലാണ്ഡേശ്വരി അറിഞ്ഞില്ല.തന്റെ ഭർത്താവിന്റെ അനിയന്റെ ഭാര്യയായ വിലാസിനി. അഖിലാണ്ഡേശ്വരിക്ക് നാട്ടിലും വീട്ടിലും കിട്ടുന്ന പദവികളോട് അസൂയ ആയിരുന്നു വിലാസിനിയ്ക്ക്. അവരെ ഇല്ലായ്മ ചെയ്തു വിലാസിനിക്ക് തറവാട്ടിലെ മൂത്ത മരുമകളായി വാഴുക എന്നായിരുന്നു സ്വപ്നം.
നാഗമഠം തറവാട്ടിലെ പ്രിയ അവരെ ചതിച്ചു തൃച്ചംബരത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ല പിന്നീട് അവൾ തന്റെ സഹോദരി ഗംഗയെ അവിടെ എത്തിച്ചു. എന്നാൽ അതിനിടയിൽ തന്നെ അഖിലാണ്ഡേശ്വരിയുടെ മൂത്തമകനായ ആനന്ദും വീട്ടിലെ വേലക്കാരിയായ കല്യാണിയും തമ്മിൽ പ്രണയത്തിലാവുകയും ആരുമറിയാതെ അവർ വിവാഹം ചെയ്യുകയും ചെയ്തു. ഇത് അവർക്ക് ഒരു വെല്ലുവിളിയായിരുന്നു. എങ്ങനെ ഇത് അഖിലാണ്ഡേശ്വരിയെ അറിയിച് അഖിലാണ്ഡേശ്വരിയെ മറ്റുള്ളവർക്കു മുന്നിൽ താഴ്ത്തിക്കെട്ടാൻ എന്ന കാര്യത്തിൽ ഗൂഢതന്ത്രങ്ങൾ മെനയുകയായിരുന്നു ഗംഗയും വിലാസിനിയും.
ഇന്നു വൈകുന്നേരം 7 മണിക്ക് വരുന്ന എപ്പിസോഡിൽ വിലാസിനി എങ്ങനെ ആനന്ദും കല്യാണിയും തമ്മിലുള്ള ബന്ധം അഖിലാണ്ഡേശ്വരി അറിയിക്കാം എന്നതിനുള്ള തന്ത്രങ്ങൾ മെനയുകയാണ്. അവരുടെ മുറിയിൽ തന്നെ അതിനുള്ള തെളിവ് ഉണ്ടാകും എന്നും പറഞ്ഞു.രണ്ടുപേരും മുറിയിൽ ഇല്ലാത്ത സന്ദർഭത്തിൽ അവരുടെ മുറി പരിശോധിക്കാൻ പുറപ്പെടുകയാണ് മൂന്നുപേരും. ആനന്ദിന്റെയും കല്യാണ യുടെയും മുറിയിൽ നിന്ന് എന്തെങ്കിലും തെളിവുകൾ ലഭിച്ചാൽ അവർ അത് അപ്പോൾ തന്നെ അഖിലാണ്ഡേശ്വരി യുടെ മുന്നിലെത്തിക്കും അതോടെ എല്ലാ സത്യങ്ങളും അറിഞ്ഞ് അഖിലാണ്ഡേശ്വരി എന്ത് ചെയ്യും എന്ന് അറിയില്ല. വരും ദിവസങ്ങളിൽ ഉദ്യോഗജനകമായ എപ്പിസോഡ് ആയിരിക്കും സിടിവിയിൽ രാത്രി 7 മണിക്ക് കാണാൻ കഴിയുന്നത്.