Film News

കുഞ്ഞിനെ താലോലിച്ചും കൊഞ്ചിച്ചും കൊതി തീരാതെ ചന്ദ്രയും ടോഷും

ഒരു കാലത്ത് സ്‌ക്രീനില്‍ നിറഞ്ഞ് നിന്ന നടിയാണ് ചന്ദ്ര ലക്ഷ്മണ്‍. ഒരു ഇടവേളയ്ക്ക് ശേഷമാണ് ചന്ദ്ര മലയാളത്തില്‍ സജീവമാവുന്നത്. അന്യ ഭാഷകളില്‍ അഭിനയച്ച നടി ഏറെ നാളുകള്‍ക്ക് ശേഷമാണ് മലയാള സീരിയലുകളിലേക്ക് വന്നത്. ഇന്ന് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സീരിയല്‍ നടിയാണ് ചന്ദ്ര. രണ്ടാം വരവില്‍ ആയിരുന്നു നടിയുടെ വിവാഹം. ടോഷ് ക്രിസ്റ്റിയെയാണ് താരം വിവാഹം കഴിച്ചത്.

- Advertisement -

സ്വന്തം സുജാത എന്ന സീരിയല്‍ വെച്ചാണ് ഇവര്‍ കൂടുതല്‍ പരസ്പരം അറിഞ്ഞത്. പിന്നാലെ വിവാഹ ജീവിതത്തിലേക്കും കടന്നു. ഇന്ന് അച്ഛനും അമ്മയും കൂടിയാണ് ഇരുവരും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ കുഞ്ഞിനൊപ്പമുള്ള ചില മനോഹര നിമിഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ, കുഞ്ഞിനെ താലോലിക്കുന്ന വീഡിയോയുമായി എത്തിയിരിക്കുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്രയും. ‘റീലിംഗ് വിത്ത് വാവക്കുട്ടി’ എന്ന ക്യാപ്ഷനോടെ ടോഷാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്രയുടെ കൈലിരിക്കുന്ന കുഞ്ഞിനെ താലോലിക്കുകയാണ് ഇരുവരും. പാട്ടിനൊപ്പം തലയാട്ടുകയും ചിരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട് കുഞ്ഞ്. ഏറെ ആസ്വദിച്ചാണ് കുഞ്ഞും വീഡിയോയ്ക്ക് പോസ് ചെയ്യുന്നത്. ആദം സുജാതമാരുടെ മകന്‍ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റ്.

ആദ്യകാലങ്ങളില്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പം സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ചന്ദ്ര. ഇതിനിടെ ചന്ദ്രയെ സ്‌ക്രീനില്‍ കാണാതെ വന്നതോടെ ചില ഗോസിപ്പുകളും വന്നിരുന്നു. ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയായെന്നും ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയെന്നും ഒരിടയ്ക്ക് വാര്‍ത്തയുണ്ടായിരുന്നു. ഇതൊക്കെ ഫേക്ക് ന്യൂസ് ആണെന്ന് നടി തന്നെ പിന്നീട് പറഞ്ഞു.

 

 

Anusha

Recent Posts

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

36 mins ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

13 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

13 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

13 hours ago