കോട്ടയം: ചാണ്ടി ഉമ്മന്റെ ചെറുകുടൽ പരാമർശം വലിയ രീതിയിൽ ട്രോളുകൾക്ക് ഇടയായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേർ ചാണ്ടി ഉമ്മനെ പരിഹസിച്ചു എത്തിയിരുന്നു.ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ എംഎൽഎ.
സൈബർ ആക്രമണങ്ങൾ ഇപ്പോഴും തനിക്കെതിരെ തുടരുകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സിപിഎം അനുകൂല മാധ്യമങ്ങൾ ആണ് ഇതിന് പിന്നിലെന്നും ചാണ്ടി ആരോപിച്ചു.
കോട്ടയത്ത് യു ഡി എഫ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചാണ്ടി.
സൈബർ ആക്രമണങ്ങൾ ഇപ്പോഴും തനിക്കെതിരെ തുടരുകയാണ്. രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ താൻ നടത്തിയ പ്രസംഗത്തിലുണ്ടായ നാവുപിഴ പുതിയത് എന്ന മട്ടിൽ എഡിറ്റ് ചെയ്ത് വ്യാപകമായി പ്രചരിപ്പിക്കുന്നു.സിപിഎം അനുകൂല മാധ്യമങ്ങൾ ആണ് ഇതിന് പിന്നിലെന്നും ചാണ്ടി ആരോപിച്ചു
അതേസമയം, ചെറുകുടലിന് ഒന്നര കിലോമീറ്ററോളം നീളമുണ്ടെന്നുള്ള ചാണ്ടിയുടെ വാക്കുകള്‍ ഏറെ പരിഹസിക്കപ്പെട്ടിരുന്നു. മറ്റുള്ളവർക്കായുള്ള കരുതലിനിടെ ഭക്ഷണം പോലും കഴിക്കാതിരുന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചെറുകുടലിന്റെ നീളം പോലും കുറഞ്ഞു പോയിരുന്നതായാണ് മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞത്.
‘നമ്മുടെയെല്ലാം ചെറുകുടലാണെന്ന് തോന്നുന്നു ഒന്നര കിലോമീറ്ററോളമുണ്ട്. അദ്ദേഹത്തിന് വെറും 300 മീറ്ററേയുണ്ടായിരുന്നോള്ളൂ. കാരണം ഭക്ഷണം കഴിക്കാതെ അത് ചുരുങ്ങിപോയിരുന്നു’- എന്നാണ് ചാണ്ടി പറഞ്ഞത്.
ജൂലൈയില്‍ തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 19 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥിയാണ് ടി എൻ സരസു. പാലക്കാട് ഗവൺമെൻറ് വിക്ടോറിയ കോളേജിലെ…
ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. തനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്നും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങളെ കുറിച്ച്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവ കാർത്തികേയൻ. തമിഴിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. കേരളത്തിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ്…
തമിഴ് പ്രേക്ഷകരെ പോലെ തന്നെ മലയാളികൾക്കും സുപരിചിതനായ വ്യക്തികളിൽ ഒരാളാണ് അഭിഷേക് രാജ. യൂട്യൂബർ ആണ് ഇദ്ദേഹം. അതുകൊണ്ടുതന്നെ കേരളത്തിലും…
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഭാഷകളിൽ എല്ലാം…
തെലുങ്ക് പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിമാരിൽ ഒരാളാണ് ഹേമ. ഇവരെ ഇപ്പോൾ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്…