Film News

ആരൊക്കെ ഇന്ന് ഇറങ്ങിയ ബ്രോ ഡാഡി ടീസറിൽ ഈ ചിത്രം ശ്രദ്ധിച്ചു? സംഭവം എന്താണെന്ന് മനസ്സിലായോ? അറിഞ്ഞവർ എല്ലാം ഞെട്ടി

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് സുകുമാരൻ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസിഫർ എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. ഒരു കോമഡി ഫാമിലി ഡ്രാമ ആയിരിക്കും ചിത്രം. മോഹൻലാലാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എങ്കിലും വലിയ ഒരു താരനിര തന്നെയുണ്ട് ചിത്രത്തിൽ. പൃഥ്വിരാജാണ് മോഹൻലാലിൻറെ മകൻറെ കഥാപാത്രമായി എത്തുന്നത്. മീന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

- Advertisement -

ആശിർവാദ് പ്രൊഡക്ഷൻ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജനുവരി ഒന്നാം തീയതി ആയിരുന്നു സിനിമയുടെ ടീസർ പുറത്തിറങ്ങിയത്. ഇപ്പോൾ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ഓൺലൈൻ വഴി ആയിട്ട് ആയിരിക്കും സിനിമയുടെ റിലീസ്. അതേസമയം തീയേറ്ററിൽ റിലീസ് ഉണ്ടാവില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ഹോട്ട് സ്റ്റാർ ആണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സിനിമയുടെ റിലീസ് തീയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ജനുവരി 26ന് ആയിരിക്കും സിനിമയുടെ റിലീസ്.

അതേസമയം കുറേ കാലത്തിനുശേഷം കളിച്ചും ചിരിച്ചും നടക്കുന്ന ലാലേട്ടനെ കാണാൻ സാധിച്ച ആഹ്ലാദത്തിലാണ് മലയാളികൾ. അടുത്തിടെ മോഹൻലാൽ ചെയ്ത സിനിമകളെല്ലാം തന്നെ ഒരു മാസ്സ് ടച്ച് ഉള്ള സിനിമകൾ ആയിരുന്നു. അതല്ലെങ്കിൽ ത്രില്ലർ മൂഡിലുള്ള സിനിമകളായിരുന്നു മോഹൻലാൽ ചെയ്തത്. ഇതിൽനിന്നും ഒരു മോചനം എന്ന നിലയിലാണ് ഇപ്പോൾ ബ്രോ ഡാഡി എന്ന സിനിമ വന്നിരിക്കുന്നത്. എന്തായാലും സിനിമ കലക്കും എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ട്രെയിലറിൽ ഒളിപ്പിച്ചുവെച്ച ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ?

ട്രെയിലറിൻ്റെ തുടക്കത്തിൽ മോഹൻലാൽ ഓടി വരുന്ന ഒരു രംഗമുണ്ട്. ഓടി വരുന്ന സമയത്ത് ചുമരിൽ ഒരു ചിത്രം കാണാം. എന്താണ് ഈ ചിത്രത്തിന് പ്രത്യേകത എന്ന് മനസ്സിലായോ? മോഹൻലാലും മീനയും ആണ് ഈ ചിത്രത്തിലുള്ളത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ചിത്രമാണ് ഇത്. മറ്റൊരു സിനിമയ്ക്ക് വേണ്ടി എടുത്ത ചിത്രമാണ് ഇത്. വർണ്ണപ്പകിട്ട് എന്ന ചിത്രത്തിന് വേണ്ടി എടുത്ത ചിത്രമാണ് ഇത്. സണ്ണി പാലമറ്റം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അതേസമയം സാന്ദ്ര/അലീന എന്നായിരുന്നു മീന അവതരിപ്പിച്ച കഥാപാത്രത്തിന് പേര്. എന്തായാലും ഈ ചിത്രം ഇപ്പോൾ വീണ്ടും മറ്റൊരു സിനിമയിൽ കാണാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് മലയാളി പ്രേക്ഷകർ എല്ലാവരും തന്നെ.

Athul

Recent Posts

മോനേ കാര്യമായിട്ട് പറയുകയാണ്, വളരെ വളരെ മോശമാണ് – ഋഷിയെ ശകാരിച്ച് മോഹൻലാൽ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. ഇതിൻറെ മലയാളം പഠിപ്പിന്റെ ആറാമത്തെ സീസൺ പത്താം ആഴ്ചയിലേക്ക് കടക്കുകയാണ്.…

3 hours ago

അമ്മയുടെ മരണശേഷം അച്ഛൻ മദ്യപാനിയായി മാറി, എന്നാൽ ആ ഒരു സിനിമ കാരണമാണ് മദ്യപാനം നിർത്തിയത് – പിതാവിനെ കുറിച്ച് വിജയരാഘവൻ

മലയാളികൾക്ക് ഒരുകാലത്തും മറക്കാൻ സാധിക്കാത്ത അതുല്യ നടന്മാരിൽ ഒരാളാണ് എൻഎൻ പിള്ള. ഒരുപക്ഷേ അഞ്ഞൂറാൻ എന്നു പറഞ്ഞാൽ ആയിരിക്കും ഇദ്ദേഹത്തെ…

3 hours ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

5 hours ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

5 hours ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

5 hours ago