മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗായിക ബോംബെ ജയശ്രീയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് കുടുംബം. ഇപ്പോള്‍ വളരെ മെച്ചപ്പെട്ട നിലയിലാണ് എന്നും മകന് അമൃത് രാംനാഥ് അറിയിച്ചു.
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് മകന് ഇക്കാര്യം അറിയിച്ചത്. ഗായികയുടെയും കുടുംബത്തിന്റെയും സ്വകാര്യത മാനിച്ചതിനും പ്രേക്ഷകരുടെ പ്രാര്‍ത്ഥനകള്‍ക്കും അമൃത് രാംനാഥ് നന്ദിയറിയിച്ചു.
View this post on Instagram
നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. എത്രയും വേഗത്തില്‍ പൂര്‍ണ്ണമായും ഭേദമാകട്ടെ എന്നാണ് ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ജയശ്രീയെ കഴിഞ്ഞ മാസം 24-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗായിക.
ഇവിടെ വച്ച് പെട്ടെന്ന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ ഗായികയെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുകയും ചെയ്തിരുന്നു.