മലയാളത്തിലെ യുവ സംവിധായകരില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഒമര്‍ ലുലു. ആദ്യ സംവിധാന ചിത്രമായ ഹാപ്പി ഡേയ്സ് സര്‍പ്രൈസ് ഹിറ്റ് ആയതോടെ ഒമര്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
പിന്നാലെ നിരവധി ചിത്രങ്ങള്‍ ഒമര്‍ സംവിധാനം ചെയ്തു. ചിത്രത്തിനെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും തന്റെ എല്ലാ സിനിമകളും സാമ്പത്തിക വിജയം നേടിയിരുന്നു എന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു.
ഏറ്റവും ഒടുവില്‍ ഒമര്‍ സംവിധാനം ചെയ്ത് റിലീസ് ചെയ്ത ചിത്രം നല്ല സമയം ആണ്. ഇര്‍ഷാദ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഇന്നലെയാണ് തീയറ്ററില്‍ എത്തിയത്.
സിനിമ തീയറ്ററില്‍ എത്തിയതിന് പിന്നാലെ സിനിമയുടെ ട്രെയിലറിന് എതിരെ എക്സൈസ് കേസ് എടുത്തിരുന്നു. അതിമാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന് പറഞ്ഞായിരുന്നു കേസ് എടുത്തത്.
ഇതിനിടയില്‍ ഒമര്‍ ലുലു തന്റെ സിനിമ സ്വപ്നങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്. എനിക്ക് ഷാരൂഖ് ഖാനെയും സല്മാന് ഖാനെയും വെച്ച് സിനിമ ചെയ്യണം എന്നുണ്ട്. 2025 ല്‍ അവരെ അപ്രോച്ച് ചെയ്യും-എന്നാണ് ഒമര്‍ പറയുന്നത്.
ബിഹൈന്‍ഡ് വുഡ് ഐസിന് നല്കിയ അഭിമുഖത്തിലാണ് ഒമര്‍ ഇക്കാര്യം പറഞ്ഞത്. ധമാക്ക എന്ന എന്റെ സിനിമ വലിയ പരാജയം ആയിരുന്നുവെന്നും ഒമര്‍ പറഞ്ഞു. എനിക്ക് ആ സിനിമ ഇഷ്ടമായില്ല. തുടങ്ങിയത് പോലെ അല്ല സിനിമ തീര്‍ത്തത്.
സ്റ്റോറി ലൈന്‍ അവസാനം മാറ്റിയിരുന്നു. അഡാര്‍ ലൗ പകുതി എത്തിയപ്പോഴേക്കും കൈയില്‍ നിന്ന് പോയി. പവര്‍ സ്റ്റാര്‍ പ്രൊഡക്ഷനില്‍ പ്രശ്നമായി നില്‍ക്കുകയാണ് എന്നും ഒമര്‍ പറഞ്ഞു. അത് കുറച്ച് ബഡ്ജറ്റ് കൂടിയ സിനിമ ആണ്. എന്റെയടുത്ത് വരുന്നവരൊക്കെ രണ്ടര കോടിയില്‍ സിനിമ തീര്‍ക്കും. അത്രയും ബിസിനസ് എങ്ങനെയെങ്കിലും നടത്തും. പവര്‍ സ്റ്റാറിന് അഞ്ച് കോടിയോളം വരും-എന്നും ഒമര്‍ പറയുന്നു.