National

യുക്രൈനില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറും. നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡയാണ് ഇക്കാര്യം അറിയിച്ചത്.

- Advertisement -

തിങ്കളാഴ്ചയാണ് നവീന്റെ മൃതദേഹം ബംഗളൂരുവില്‍ എത്തിക്കുക. മകന്റെ മുഖം അവസാനമായി ഒരു നോക്കു കാണാന്‍ കാത്തിരിക്കുകയാണ് കുടുംബം. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മൃതദേഹം ചാലഗേരിയില്‍ എത്തിക്കും. അതിന് ശേഷമായിരിക്കും വീട്ടിലേക്ക് എത്തിക്കുക. വീട്ടിലെത്തിച്ച് പൂജകള്‍ ചെയ്ത ശേഷം ദാവന്‍ഗരെയിലെ എസ്.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് മൃതദേഹം കൈമാറും.

കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് നവീന്‍. മാര്‍ച്ച് ഒന്നിനാണ് നവീന്‍ കൊല്ലപ്പെട്ടത്. ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങിയ നവീന്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

Rathi VK

Recent Posts

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

1 hour ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

1 hour ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

3 hours ago

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

5 hours ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

6 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

6 hours ago