അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് അവളുടെ അരികില്‍ കിടന്ന് മദ്യപാനി. വാരണാസിയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത എത്തുന്നത്.
കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ റഫീഖ് എന്ന ചോട്ടുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്മശാനത്തില്‍ കുഴിവെട്ടുന്ന വ്യക്തിയാണ് റഫീഖ്.
സദാനന്ദ് ബസാര്‍ സ്വദേശിയുടെ അഞ്ച് വയസുകാരിയായ മകളാണ് രോഗം ബാധിച്ച് മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം റെവാരി തലാബ് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തില്‍ സംസ്കരിച്ചു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്.
കുട്ടിയുടെ മരണത്തില്‍ ദുഃഖിതനായ പിതാവ് വ്യാഴാഴ്ച വീണ്ടും കുട്ടിയുടെ കുഴിമാടത്തില്‍ എത്തി. എന്നാല്‍ പിതാവ് എത്തി നോക്കിയപ്പോള്‍ കുഴിമാടം തൊണ്ടിയ നിലയിലായിരുന്നു.
തുടര്‍ന്ന് പിതാവ് നടത്തിയ പരിശോധനയില്‍ ഛോട്ടു എന്ന മുഹമ്മദ് റഫീഖിനെ ശ്മശാനത്തിന്റെ ഒരു മൂലയില്‍ മകളുടെ മൃതദേഹത്തോടൊപ്പം ഉറങ്ങുന്നതായി കണ്ടെത്തുകയായിരുന്നു.
പിന്നാലെ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷ പോലീസ് പ്രതിയായ ഛോട്ടു എന്ന മുഹമ്മദ് റഫീഖിനെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
അതേസമയം താന്‍ മദ്യപിച്ചിരുന്നതായും , മദ്യലഹരിയില്‍ ചെയ്തതാണ് എന്നും നടന്നത് എന്തെന്ന് ഓര്‍മ്മയില്ല എന്നുമാണ് മുഹമ്മദ് റഫീഖ് പറയുന്നത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…