ഗോവധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൊന്നുകളയാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് രാജസ്ഥാന് മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ ഗ്യാന്‍ദേവ് അഹൂജ. കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ശേഷം തങ്ങള്‍ നിങ്ങളെ കുറ്റവിമുക്തരാക്കുമെന്നും ജാമ്യവും ഉറപ്പുനല്‍കുമെന്നും ഗ്യാന്‍ദേവ് അഹൂജ പറയുന്നു. ഒരിക്കലും ജയിലില്‍ കഴിയേണ്ടി വരില്ലെന്നും ഇയാള്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പറയുന്ന ഗ്യാന്‍ദേവിന്റെ വിഡിയോ വിവാദമായിട്ടുണ്ട്. ഗോവിന്ദ്ഗഢില്‍ വര്‍ഗീയ ആക്രമണത്തിന് ഇരയായ ആളെ കാണാന്‍ എത്തിയപ്പോഴായിരുന്നു അഹൂജയുടെ വിവാദ പ്രസ്താവന.
പശുക്കടത്ത് നടത്തിയതിന്റെ പേരില്‍ ഇതുവരെ അഞ്ചുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഗ്യാന്‍ദേവ് പറയുന്നുണ്ട്. ലാല്വണ്ടിയിലായാലും, ബെഹ്റോറായാലും ഇതുവരെ അഞ്ച് പേരെയാണ് കൊന്നത്. 2018ല്‍ രക്ബറിന്റെയും 2017ലെ പെഹലു ഖാന്റെയും ആള്‍ക്കൂട്ട കൊലകളാണ് ലാല്‍വണ്ടി- ബെഹ്റോര്‍ പരാമര്‍ശത്തിലൂടെ അഹൂജ ചൂണ്ടിക്കാട്ടിയത്. പശുക്കടത്ത് ആരോപിച്ച് ഇരുവരെയും ഗോരക്ഷകര്‍ അടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അഹൂജക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവസ്ഥലത്തുണ്ടായിരുന്ന ഒരു ബീറ്റ് കോണ്‍സ്റ്റബിളിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഹൂജക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് അല്‍വാര്‍ എസ്പി തേജസ്വനി ഗൗതം അറിയിച്ചു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അഹൂജക്കെതിരെ കേസെടുത്തിരിക്കുന്നത്. അഹൂജയുടെ വിഡിയോ ശനിയാഴ്ച രാജസ്ഥാന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര ട്വിറ്ററില്‍ പങ്കെവച്ചിരുന്നു. ഇതിന് പിന്നാലെയാണ് വൈറലായത്.
മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…
മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…
ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…
മലയാളം സിനിമയിൽ മോഹൻലാൽ കഴിഞ്ഞാൽ ഏറ്റവും വലിയ സുഹൃതാരം ആരാണ് എന്ന് ചോദിച്ചാൽ മമ്മൂട്ടി എന്നല്ലാതെ ഒരു ഉത്തരം മോഹൻലാൽ…